ഭാരതീയ വിദ്യാഭവന്റെ സ്കൂൾ കലോത്സവം ‘സമീക്ഷ 2025’

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവന്റെ സ്കൂൾ കലോത്സവം ‘സമീക്ഷ – 2025’ സംഘടിപ്പിച്ചു . സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകനും ചിത്രകാരനുമായ അമ്പിളി ഉദ്ഘാടനം നിർവഹിച്ചു. അഭിനേതാവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ജൂനിയർ ഇന്നസെന്റ് സോണറ്റ് വിശിഷ്ടാതിഥിയായിരുന്നു.

ചെയർമാൻ ടി അപ്പുക്കുട്ടൻ നായർ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ രാമൻകുട്ടി, വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗം സുപ്രഭ സുഖി, വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ മേനോൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, പിടിഎ പ്രസിഡണ്ട് റാണി പ്രദീപ്കുമാർ എന്നിവർ സന്നിഹിതരായിരുന്നു.രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ അഞ്ചു കാറ്റഗറികളിലായി നിരവധി കുട്ടികൾ മാറ്റുരച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page