സ്വപ്നങ്ങൾക്ക് വാതിലൊരുക്കി കാറളം വൊക്കേഷണൽ ഹയർ സെക്കന്ഡറി സ്കൂൾ

കാറളം : കാറളം വൊക്കേഷണൽ ഹയർ സെക്കന്ഡറി സ്കൂളിൽ ‘സ്വപ്നങ്ങൾക്ക് വാതിലൊരുക്കു : ശ്രദ്ധയും സ്മാർട്ട് പഠനവും ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിഎച്ച്എസ്ഇ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് വളണ്ടിയേഴ്സിനായി മോട്ടിവേഷൻ ക്ലാസ് നടത്തി. സംരംഭകയും മോട്ടിവേഷൻ സ്‌പീക്കറുമായ ലിൻഡ രാകേഷാണ് ക്ലാസ് നയിച്ചത്.

ഗാഡ്ജറ്റുകൾ കുട്ടികളിൽ ശ്രദ്ധക്കുറവ് ഉണ്ടാക്കുന്ന ഈ കാലഘട്ടത്തിൽ എങ്ങിനെ സ്മാർട്ട് ആയി പഠിക്കാമെന്നും, പഠനത്തിൽ എങ്ങിനെ കൂടുതൽ ശ്രദ്ധ പതിപ്പിക്കാമെന്നും, വിവിധ തരം ആക്ടിവിറ്റികളിലൂടെ കുട്ടികളിൽ കൃത്യമായി എത്തിക്കാൻ ഉതകുന്ന രീതിയിൽ ആയിരുന്നു ക്ലാസ്. ഓരോരുത്തരുടെയും സ്കിൽ അവരവർ തന്നെ തിരിച്ചറിഞ്ഞ് കോഴ്സുകളും ജോലികളും തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത വിശദമാക്കി.

സ്സ്കൂൾ പ്രിൻസിപ്പാൾ വീണ സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യാപകരായ പ്രോഗ്രാം ഓഫീസർ സി പി മായാദേവി, ദിവ്യ എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ മാനേജ്മെന്റ് ആണ് വിദ്യാർത്ഥികൾക്കായി ഇത്തരം ഒരു ക്ലാസ് സംഘടിപ്പിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page