ഇരിങ്ങാലക്കുട : സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടതിൻ്റെ ഉദ്ഘാടനം റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
കേരള സർക്കാരിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 44 ലക്ഷം രൂപ വിനിയോഗിച്ചാണ് മുകന്ദപുരം താലൂക്കിന് കീഴിലുള്ള ഇരിങ്ങാലക്കുട സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.
ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായിരുന്നു.
വില്ലേജാഫീസ് പരിധിയിൽ വരുന്ന ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജയൻ അരിമ്പ്ര, ബെന്നി വിൻസന്റ്, സോമൻ ചിറ്റേത്ത്, രാജു ജോൺ പാലത്തിങ്കൽ, ഗിരീഷ് മണപ്പെട്ടി, പാപ്പച്ചൻ വാഴപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസ് സ്വാഗതവും ഇരിങ്ങാലക്കുട റവന്യു ഡിവിഷണൽ ഓഫീസർ പി ഷിബു നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive