നാലമ്പല തീർത്ഥാടന വാഹനങ്ങൾ കടന്നുപോകുന്ന തെക്കെനട റോഡ് തകർന്നുതന്നെ, ഉത്സവകാലത്ത് നഗരസഭ തന്ന ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല

ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടന വാഹനങ്ങൾ കൂടൽമാണിക്യ ദർശനം കഴിഞ്ഞ് തിരിഞ്ഞു പോകുന്ന പ്രധാന റോഡായ തെക്കെ നട റോഡ് ടാറിംഗ് ഇളകിമാറി ഗർത്തങ്ങൾ രൂപപ്പെട്ട നിലയിൽ. സമീപത്തെ രാമഞ്ചിറ റോഡും തകർന്ന അവസ്ഥയിൽ ആണ്. കൂടൽമാണിക്യ ഉത്സവ സമയത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ ചെയ്തു തീർക്കാമെന്ന് നഗരസഭ ദേവസ്വത്തിന് ഉറപ്പു നൽകിയിരുന്നു . എന്നാൽ ‘സോഫ്റ്റ്‌വെയറുകൾക്ക്’ പഴിചാരി കൊണ്ട് അറ്റകുറ്റപ്പണികൾ നടന്നിരുന്നില്ല.

ഇപ്പോൾ ഒരു മാസം നീണ്ടുനിൽക്കുന്ന നാലമ്പലക്കാലമാണ് വന്നിരിക്കുന്നത് പ്രധാന പാർക്കിംഗ് ഏരിയ കൊട്ടിലാക്കിൽ പറമ്പിൽ നിന്നും വാഹനങ്ങൾ പുറത്തേക്ക് പോകുന്ന വഴിയാണ് തെക്കെനട റോഡ് . എല്ലാവർഷവും നാലമ്പല തീർത്ഥാടന കാലത്ത് തെക്കേനട റോഡിന്റെ അവസ്ഥ മോശമായതിനാൽ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിന്റെ കുഴിയിൽ പെട്ടും അരികിടിഞ്ഞും അപകടത്തിൽ പെടാറുണ്ട് .

പരിസരത്തെ പാട പ്രദേശങ്ങളിൽ ജലംതങ്ങി നിൽക്കുന്നത് റോഡിന്റെ ഇരുവശങ്ങളെയും ദുർബലമാക്കിയിട്ടുണ്ട്. ഭക്തരുമായി പോകുന്ന വലിയ വാഹനങ്ങൾക്ക് ഈ അവസ്ഥ ഭീഷണിയാകുമെന്ന് പരിസരവാസികൾ അഭിപ്രായപ്പെട്ടു. നാട്ടുകാരുടെ അപേക്ഷ പരിഗണിച്ച് എം.എൽ എ ഫണ്ടിൽ നിന്നും ഈ റോഡിന്റെ വികസനത്തിനായി ഒരു വർഷം മുമ്പ് പത്തു ലക്ഷം അനുവദിച്ചതായി വാർത്തയുണ്ടായിരുന്നു. എന്നാൽ നാളിതുവരെ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും ഉണ്ടായിട്ടില്ല എന്നും അടിയന്തിരമായി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും തെക്കെനട സൗഹൃദ കൂട്ടായ്മ ആവശ്യപ്പെട്ടു.
ടി.ഗോപിനാഥ്. കെ.ആർ. ഉണ്ണിച്ചെക്കൻ, എ. രാജശേഖരൻ, കെ.ആർ.മുരളീധരൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page