കാരുകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ ഗജരാജനിറ ജൂലൈ 22ന്

ഇരിങ്ങാലക്കുട : കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ ‘ഗജരാജനിറ’ – ആദ്യമായി 5 ആനകൾക്ക് ആനയൂട്ടും ഇല്ലം നിറിയും ജൂലൈ 22ന് നടത്തുന്നു.

കാരുകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ കർക്കിടക മാസത്തിന്റെ ഭാഗമായി ഒരുമാസം നീണ്ടുനിൽക്കുന്ന രാമായണ പാരായണം ഉണ്ടായിരിക്കും . ജൂലൈ 17 മുതൽ ഒരാഴ്ച സോപാന സംഗീതം ഉണ്ടായിരിക്കും . ചുറ്റുവിളക്ക് നിറമാല, രാവിലെ ഗണപതി ഹോമം, ഭഗവത് സേവ എന്നിവ നടത്തുന്നുണ്ട് എന്ന് ക്ഷേത്ര ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു . ജൂലൈ 22ന് എൻഎസ്എസിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ആദ്യമായി 5 ആനകൾക്ക് ആനയൂട്ടും ഇല്ലം നിറിയും നടത്തുന്നു .

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് രാധാകൃഷ്ണൻ പി , സെക്രട്ടറി സുജ സഞ്ജീവ് കുമാർ , ട്രഷറർ നന്ദകുമാർ ആർ , ശിവദാസൻ പി കെ , സുനിൽകുമാർ കെ , ശശിധരൻ കെ വി എന്നിവർ പങ്കെടുത്തു .

ക്ഷേത്രവും ഭരണസമിതിയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ സെക്രട്ടറി സുജ സജീവ് കുമാർ വിശദീകരിക്കുന്ന വീഡിയോ താഴെ കാണാം …

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page