ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബെപാസ്സ് റോഡരിക്ക് പൂർണ്ണമായതോതിൽ സഞ്ചാരയോഗ്യമാക്കാനായി വൃത്തിയാക്കുന്നതിന്റെ ഭാഗമായി കൂട്ടിയിട്ടിരിക്കുന്ന കല്ലും മണ്ണും നീക്കുന്ന പ്രവർത്തിയിൽ പക്ഷെ വീണ്ടും അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിൽ റോഡരികിൽ നിന്നും മണ്ണെടുക്കുന്നു. ഇത് റോഡരികിൽ എഡ്ജ് രൂപപ്പെടാൻ ഇടയാക്കി.
വാഹനങ്ങൾ അപകടങ്ങളിൽ പെടാൻ ഇടയാക്കുന്ന രീതിയിലാണ് കരാറുകാരൻ ജെ.സി.ബി ഉപയോഗിച്ചു മേൽമണ്ണ് താഴ്ത്തി എടുത്തത്. നിലവിലുള്ള റോഡിനെക്കാളും താഴ്ചയിലാണ് മണ്ണെടുപ്പ് നടന്നത്. ഇതാണ് അപകട സാധ്യത ഉണ്ടാക്കിയത്.
ഇതുസംബന്ധിച്ചു നഗരസഭയിൽ പരാതി എത്തിയപ്പോൾ, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, വൈസ് ചെയർപേഴ്സൺ ബൈജു കുറ്റിക്കാടൻ, പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെയ്സൺ പാറേക്കാടൻ, കൗൺസിലർമാരായ അംബിക പള്ളിപ്പുറത്ത് എന്നിവർ സംഭവസ്ഥലത്ത് എത്തുകയും കരാറുകാരനോട് എടുത്ത മണ്ണ് വീണ്ടും അവിടെ നിക്ഷേപിച്ച് അരിക്ക് റോഡിനോട് ഒപ്പമാക്കാൻ നിർദേശം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com