സി.ആർ കേശവൻ വൈദ്യർ സ്മൃതി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : സി ആർ കേശവൻ വൈദ്യരുടെ സ്മൃതി ദിനം ആചരിച്ചു. കാട്ടുങ്ങച്ചിറ മതമൈത്രീ നിലയത്തിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് സ്മരണാഞ്ജലിയും ഉണ്ടായിരുന്നു.

ഡോ. കെ എസ് ശ്യാം, കേരളത്തിലെ തന്നെ ആദ്യകാല പ്ലാസ്റ്റിക് സർജറി സ്പെഷലിസ്റ്റുമാരിൽ പ്രഗൽഭനായ ഡോ. കെ ആർ രാജപ്പൻ, ആരോഗ്യ പ്രവർത്തകയായ റീന, സി എൻ പുരുഷോത്തമൻ, പി കെ ഭരതൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

എസ്എൻഡിപി യോഗം കൺവീനർ പി കെ പ്രസന്നൻ, എസ്എൻഡിപി മുകുന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാകുളം, ഇരിങ്ങാലക്കുട എസ് എൻ വൈ എസ് സമാജം പ്രസിഡണ്ട് കിഷോർ കുമാർ, വൈദ്യരുടെ ബന്ധുമിത്രാദികൾ, എസ് എൻ ട്രസ്റ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, എസ് എൻ ലൈബ്രറി പ്രവർത്തകർ, തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page