പാടശേഖരത്തിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

കുഴിക്കാട്ടുകോണം : മുരിയാട് കായലിന്റെ കുഴിക്കാട്ടുകോണം തെക്കേ കോൾ പ്പാടം കർഷകസമിതിയുടെ കീഴിലുള്ള കുടിലിങ്ങപ്പടവ് മോട്ടോർ ഷെഡ്ഡിന്റെ വടക്കുവശത്തു നിന്നും 72 സെന്റീമീറ്റർ ഉയരത്തിലുള്ള ഒരു കഞ്ചാവ് ചെടി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും പാർട്ടിയും കൂടി കണ്ടെത്തി. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയാതായി എക്സൈസ് അറിയിച്ചു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ദി ബോസ് ഇ പി, സന്തോഷ് എ, സിവിൽ എക്സൈസ് ഓഫീസർ കർണ്ണ അനിൽകുമാർ എക്സൈസ് ഡ്രൈവർ സുധീർ കെ കെ എന്നിവർ അനേഷണ സംഘത്തിൽ ഉണ്ടായിരുന്നു. മേൽ കേസ് ഓഫീസിലെ NDPS സി ആർ നമ്പർ 10/2025 ആയി കേസ് രജിസ്റ്റർ ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page