ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ കരിയർ ദിനം ആഘോഷിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും റിട്ട്. എയർ ഫോഴ്സ് ഉദ്യോഗസ്ഥനുമായ ശങ്കർ കെ മുഖ്യാതിഥിയായിരുന്നു.
സേനാ വിഭാഗങ്ങളിലെ വിവിധ ഉദ്യോഗ സാധ്യതകളെപ്പറ്റി അദ്ദേഹം അസംബ്ലിയിൽ വിശദികരിച്ചു. കുട്ടികളുമായി സംവദിച്ച അദ്ദേഹം അവരുടെ സംശങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. എല്ലാ അധ്യപകരും അവരുടെ വിഷയങ്ങളുടെ ഉപരിപഠന, തൊഴിൽ സാധ്യത എന്നിവയെപ്പറ്റി ക്ലാസ്സിൽ പരിചയപ്പെടുത്തുകയുണ്ടായി.
പ്രിൻസിപ്പാൾ മുരളി എം കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കരിയർ ഗൈഡ് നരേന്ദ്രനാഥ് കെ.പി കരിയർ ഡേ ദിനത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി വിശദീകരിച്ചു. സൗഹൃദ ക്ലബ്ബ് കൺവീനർ സിന്ധു ആശംസകൾ നേർന്നു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാജി. സി.പി നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

