വെള്ളക്കെട്ട് ഒഴിവാക്കാൻ തൊമ്മാന ചെങ്ങാറ്റുംമുറി റോഡിന് ഉയരവും വീതിയും വേണമെന്ന് ആവശ്യം

തൊമ്മാന : മഴക്കാലത്ത് തൊമ്മാന പാടത്ത് വെള്ളം ഉയർന്നാൽ സ്ഥിരമായി വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്യുന്ന തൊമ്മാന ചെങ്ങാറ്റുംമുറി റോഡിന് ഉയരവും വീതിയും വേണമെന്ന് ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസവും റോഡിൽ വെള്ളം കയറി ഗതാഗതം നിരോധിച്ചിരുന്നു.

പൊട്ട ഇരിങ്ങാലക്കുട സംസ്ഥാന പാതയിൽ നിന്നും തൊമ്മാന പാടത്തിനരികിലൂടെ പോകുന്ന റോഡാണ് ഇത്. വേളൂക്കര ഗ്രാമപഞ്ചായട്ടിൽ ഉൾപ്പെടുന്ന സ്ഥലമാണ്. കാലങ്ങൾക്കു മുൻപ് റോഡിന് ഉയരം വർധിപ്പിച്ചിരുന്നു. പക്ഷെ മഴക്കാലമായാൽ റോഡിൽ വെള്ളം കയറുന്ന അവസ്ഥയാണ് ഇപ്പോൾ.

നിലവിൽ റോഡും പാടവും വേർതിരിവില്ലാതെ രീതിൽ വെള്ളമുള്ളതിനാൽ ഇതുവഴി പോകുന്നത് അപകടസാധ്യത കൂടുതൽ ആണ്. നിരവധി അത്യാഹിതങ്ങളും ഇവിടെ നടന്നിട്ടുണ്ട്. തൊമ്മാന ചെങ്ങാറ്റുംമുറി റോഡിന് ഉയരവും വീതിയും കൂട്ടുന്നതോടൊപ്പം ഇരുവശങ്ങളിലും സംരക്ഷണ ഭിത്തിയും വേണമെന്ന് പൊതുപ്രവർത്തകനായ ഷാജു പൊറ്റക്കൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page