ഇരിങ്ങാലക്കുട : ഭിന്നശേഷി ശാക്തീകരണം സമൂഹത്തിന്റെ കൂടി ലക്ഷ്യം ആവുമ്പോഴാണ് പൂർണ ഫലപ്രാപ്തിയിൽ എത്തുക എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ നടത്തുന്ന സവിഷ്കാര’24 ഭിന്നശേഷി കലാസംഗമത്തിൽ സംസാരിക്കുക ആയിരുന്നു മന്ത്രി.
മുപ്പത്തഞ്ചോളം സ്കൂളുകളിൽ നിന്നും ആറ് ജില്ലകളിൽ നിന്നും ആയിരത്തോളം ഭിന്നശേഷി വിദ്യാർഥികൾക്കായി കലാ സംഗമത്തിലൂടെ വേദിയൊരുക്കുകയാണ് തവനിഷ്. തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ മുവിഷ് മുരളി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ് മന്ത്രി ഡോ. ആർ ബിന്ദു സവിഷ്കാര എട്ടാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോളി ആൻഡ്രൂസ് ആദ്ധ്യക്ഷത വഹിച്ചു.
കൊടുങ്ങല്ലൂർ പി ഭാസ്കരൻ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ലിപ്സി ടീച്ചർ മുഖ്യ അതിഥി ആയിരുന്നു. തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫ. മുവിഷ് മുരളി, റീജ യൂജീൻ, ഡോ. സുബിൻ ജോസ്, അസിസ്റ്റന്റ് പ്രൊഫ. തൗഫീഖ്, അസിസ്റ്റന്റ് പ്രൊഫ. പ്രിയ, അസിസ്റ്റന്റ് പ്രൊഫ. അഖിൽ, തവനിഷ് , സ്റ്റുഡന്റ് പ്രസിഡന്റ് ആരോൺ, സ്റ്റുഡന്റ് സെക്രട്ടറി സജിൽ, ട്രഷറി അക്ഷര എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com