ഇരിങ്ങാലക്കുട : കൂടിയാട്ട രംഗത്തെ യുവകലാകാരന്മാരുടെ കൂട്ടായ്മയായ “ചൊല്ലിയാട്ടം” ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സഹായസഹകരണത്തോടെ ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷ പരിപാടിയായ ‘സുവർണ്ണത്തിന്റെ’ ഭാഗമായി നടത്തുന്ന ‘നാട്യയൗവ്വനം 2024’ എന്ന കൂടിയാട്ടമഹോത്സവം സെപ്തംബർ 7, 8 തീയതികളിൽ ഇരിങ്ങാലക്കുട അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൽ വച്ച് നടത്തപ്പെടുന്നു.
കൂടിയാട്ട രംഗത്തെ വ്യത്യസ്ത ശൈലികളിലും വിവിധ ഗുരുകുലങ്ങളിലും അഭ്യസിച്ച, യുവകലാകാരന്മാർ കൂട്ടായി സംഘടിപ്പിക്കുന്ന ഈ മഹോത്സവം ശനിയാഴ്ച രാവിലെ 11.15 ന് ഉദ്ഘാടന സമ്മേളനത്തോടുകൂടി ആരംഭിക്കും. പ്രസ്തുത ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് അനിയൻ മംഗലശ്ശേരി അദ്ധ്യക്ഷനാവും. കൂടിയാട്ട ആചാര്യൻ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ ഉദ്ഘാടനം നിർവ്വഹിക്കും.
തുടർന്ന് രണ്ട് ദിവസങ്ങളിലായി പൂർണ്ണമായും യുവകലാകാരന്മാർ പങ്കെടുക്കുന്ന കൂടിയാട്ടം, പ്രബന്ധക്കൂത്ത്, നങ്ങ്യാർക്കൂത്ത് തുടങ്ങിയവയും അരങ്ങേറും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com