ഭാരതീയ വിദ്യാഭവനിൽ ഭരണഘടന സാക്ഷരത യജ്ഞം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ഭരണഘടനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഇന്ത്യൻ ഭരണഘടന, മൗലികാവകാശങ്ങൾ, ചുമതലകൾ എന്നിവയെക്കുറിച്ച് അറിവ് നൽകുന്ന പരിപാടികളോടെയാണ് ഭരണഘടനാദിനം ആചരിച്ചത് . ചെയർമാൻ സി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഭരണഘടന സാക്ഷരതായജ്ഞത്തിൽ പങ്കാളികളാകുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും ഭരണഘടന വായന നടത്തി.

വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, ട്രഷറർ കൃഷ്ണൻകുട്ടി നമ്പീശൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വിവേകാനന്ദൻ, അപ്പുക്കുട്ടൻ നായർ, ബി ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, യു പി വിഭാഗം മേധാവി ബീന എന്നിവർ പങ്കെടുത്തു.

മൗലികാവകാശങ്ങളെക്കുറിച്ചുള്ള ലഘുനാടകം, ഗാനപരിപാടികൾ, നൃത്തങ്ങൾ, ഇന്ത്യൻ ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ മഹാന്മാരെ സ്മരിച്ചുകൊണ്ടുള്ള ടാബ്ലോ തുടങ്ങിയ പരിപാടികൾ അരങ്ങേറി. എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്. അധ്യാപകരായ ബീമ, സറീന, സന്ധ്യ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. ഭരണഘടനയെ കുറിച്ച് അറിവ് നൽകുന്ന പ്ലക്കാർഡുകൾ കൈയിലേന്തി ഭരണഘടനാദിന റാലി നടത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page