ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം പാർക്കിംഗ് സ്ഥലത്തുനിന്നും കളഞ്ഞു കിട്ടിയ കൈ ചെയിൻ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച യുവാവിന്റെ സത്യസന്ധതക്ക് ഏവരുടെയും പ്രശംസ.
ഐക്കരക്കുന്ന് സ്വദേശി അരുൺരാജിന്റെ കുട്ടിയുടെ കൈ ചെയിൻ ആണ് നഷ്ടപെട്ടത്. ഇദ്ദേഹം കുടുംബസമേതം ബുധനാഴ്ച രാവിലെ കൂടൽമാണിക്യം ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു. കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന സച്ചിൻ മോഡൽ കൈ ചെയിൻ നഷ്ടപ്പെട്ട വിവരം പിന്നീട് ആണ് അറിഞ്ഞത്. ഉടൻ ക്ഷേത്ര പരിസരത്ത് എത്തുകയും അന്വേഷിക്കുകയും ചെയ്തു.
ഇതിനിടയിലാണ് എടതിരിഞ്ഞി സ്വദേശിയായ തറയപ്പുറത്ത് നിതിൻ ഭാര്യസമേതം ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ കൂടൽമാണിക്യം പാർക്കിങ്ങിന് സമീപം കച്ചവട സ്ഥാപനങ്ങൾക്ക് അരികിൽ കൈ ചെയിൻ താഴെ കിടക്കുന്നത് ശ്രദ്ധിച്ചത്. ഇത് പിന്നീട് നിതിൻ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.
കൂടൽമാണിക്യം ക്ഷേത്രം പാർക്കിംഗ് ഗ്രൗണ്ടിന് സമീപമുള്ള കച്ചവടക്കാരിൽ നിന്നും കൈ ചെയിൻ കളഞ്ഞു കിട്ടിയ നിവിൻ പോലീസ് സ്റ്റേഷനിൽ ഇത് ഏൽപ്പിച്ചിട്ടുണ്ട് എന്ന് വിവരം അറിഞ്ഞതിനെ തുടർന്ന് അരുൺരാജ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ എത്തി എ.എസ്.ഐ സുനിതയിൽ നിന്നും കൈ ചെയിൻ കൈപറ്റി. സൗദിയിൽ ജോലിയുള്ള നിതിൻ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com