വ്യാജ ലഹരിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലിവിയ ജോസിനെ മുംബൈ എയർപോർട്ടിൽ നിന്നും പിടികൂടി

ചാലക്കുടി പോട്ട സ്വദേശി ബ്യൂട്ടിപാർലർ സംരംഭകയായ ഷീലാ സണ്ണിയെ ലഹരി കേസിൽ കുടുക്കിയ കേസിലെ പ്രതിയായ കാലടി, മറ്റൂർ വില്ലേജ്, വരയിലാൻ വീട്ടിൽ ലിവിയ ജോസ്(23 വയസ്സ് ), എന്നവരെയാണ് തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കർ IPS രൂപികരിച്ച തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മുംബൈ എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ലിവിയ ജോസ് നെ റിമാന്റ് ചെയ്തു.

2023 ഫെബ്രുവരി 27 നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് എൽ എസ് ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന വസ്തുക്കൾ ചാലക്കുടി എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് FIR രജിസ്റ്റർ ചെയ്തു. ഈ കേസിൽ ഷീല സണ്ണി 72 ദിവസം ജയിലിൽ കിടന്നു. എന്നാൽ രാസപരിശോധനയിൽ മയക്കുമരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. തുടർന്ന് ഷീല സണ്ണിയെ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷീലയെ മയക്കുമരുന്നു കേസിൽ കുടുക്കുന്നതിനായ ഗുഢാലോചന നടന്നതായി വ്യക്തമായതിനെ തുടർന്ന് കേസിൽ ലിവിയയേയും എറണാകുളം തൃപ്പൂണിത്തുറ സ്വദേശി നാരയണീയം വീട്ടിൽ നാരായണ ദാസ് 58 വയസ് എന്നയാളെയും പ്രതി ചേർക്കുകയായിരുന്നു ഹൈക്കോടതി നിർദേശപ്രകാരം ഈ കേസ് കേസിന്റെ അന്വേഷണം എക്സൈസ് ഡിപാർട്ട്മെന്റിൽ നിന്നും കേരളാ പോലീസിന് കൈമാറിയിട്ടുള്ളതും. ഈ കേസിന്റെ അന്വേഷണത്തിനായി കൊടുങ്ങല്ലൂർ DySPയായ ശ്രീ V.K. Raju വിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുള്ളതും 07.03.2025 തീയ്യതി ഈ കേസിന്റെഅന്വേഷണം ഏറ്റെടുത്തിട്ടുള്ളതുമാണ്.

കേസിന്റെ അന്വേഷണത്തിൽ നാരായണ ദാസ് എന്നയാളും, ലിവിയ ജോസും ചേർന്നാണ് ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുവാൻ ഗൂഡാലോചന നടത്തിയതെന്ന് വെളിവായിട്ടുള്ളതാണ്. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ അനുജത്തിയാണ് ലിവിയ ജോസ്. ലിവിയയുടെ സുഹൃത്താണ് ഒന്നാം പ്രതി നാരയണ ദാസ് .
ഒളിവിലായിരുന്ന നാരായണദാസിനെ 28.04.2025 തീയ്യതി ബാഗ്ലൂർ ബൊമ്മനഹള്ളിയിൽ നിന്നും പിടികൂടി ജയിലിലാക്കിയിരുന്നു.

ലിവിയ ജോസ് മുംബൈയിൽ ഉണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് സബ് ഇൻസ്പെക്ടർ സജി വർഗീസ് , എ എസ് ഐ ജിനി, സീനിയർ സിവിൽ പോലീസ് ഓഫീസർ മിഥുൻ ആർ കൃഷ്ണ എന്നിവർ മുംബൈയിൽ എത്തി ലിവിയയെ മുംബൈ CSMI എയർപോർട്ടിൽ നിന്നും പിടികൂടുകയായിരുന്നു. അന്വേഷണ സംഘം ലിവിയയെ15.06.2025 രാവിലെ 3.30 ന് കൊടുങ്ങല്ലൂരിലെത്തിക്കുകയും വിശദമായി ചോദ്യം ചെയ്തതിൽ ലിവിയ കുറ്റം സമ്മതിച്ചിട്ടുള്ളതുമാണ്.


തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കർ IPS, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS, കൊടുങ്ങല്ലൂർ DySP, ശ്രീ V.K. Raju, മതിലകം പോലീസ് ഇൻസ്പെക്ടർ എം.കെ ഷാജി, കൊരട്ടി പോലീസ് ഇൻസ്പെക്ടർ ശ്രീ അമൃത് രംഗൻ, വലപ്പാട് പോലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീ എബിൻ, അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻസബ്ബ് ഇൻസ്പെക്ടർ സജി വർഗ്ഗീസ് , ചാലക്കുടി പോലീസ് സ്റ്റേഷൻ ASI ജിനി, കൊടുങ്ങല്ലൂർ കൺട്രോൾ റൂം SCPO മിഥുൻ. ആർ. കൃഷ്ണ, സബ്ബ് ഇൻസ്പെക്ടർ ലാൽസൻ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻSI ജലീൽ, റൂറൽ സ്പെഷ്യൽ ബ്രാഞ്ച് SI മാരായ പ്രദീപ്, സതീശൻ, CPO നിഷാന്ത്, ASI ബിനു, SCPO വിനോദ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page