
ഇരിങ്ങാലക്കുട : ഇൻക്വിലാബിന്റെ ഇടിമുഴക്കത്തിൽ ആയിരങ്ങൾ ഒരേ ശബ്ദമായി ഏറ്റു വിളിച്ച മുദ്രാവാക്യങ്ങൾക്കിടെ സിപിഐ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള തൃശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയിൽ ചെങ്കൊടി ഉയർന്നു. റെഡ് വളണ്ടിയർമാരുടെ അകമ്പടിയോടെ പതാക, ബാനർ, കൊടിമര ജാഥകൾ പൊതു സമ്മേളന നഗരിയിൽ എത്തിച്ചേർന്നപ്പോൾ മുതിർന്ന നേതാവ് കെ ശ്രീകുമാർ പതാക ഉയർത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം ദേശീയ കൗൺസിലംഗം റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാസെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി കൺവീനർ ടി കെ സുധീഷ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായ ചലച്ചിത്ര താരം ഇന്ദ്രൻസിനെ ആദരിച്ചു. സിപിഐ ദേശീയ എക്സിക്യൂട്ടീവംഗങ്ങളായ കെ പി രാജേന്ദ്രൻ, ദേശീയ കൗൺസിലംഗങ്ങളായ സത്യൻ മൊകേരി, രാജാജി മാത്യു തോമസ്, സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങളായ സി എൻ ജയദേവൻ, എൻ രാജൻ സംസ്ഥാന കൗൺസിലംഗങ്ങളായ വി എസ് സുനിൽകുമാർ, വി എസ് പ്രിൻസ്, ഷീല വിജയകുമാർ, കെ ജി ശിവാനന്ദൻ, കെ പി സന്ദീപ്, രാകേഷ് കണിയാം പറമ്പിൽ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി ബാലചന്ദ്രൻ എംഎൽഎ, ടി ആർ രമേഷ്കുമാർ, സംഘാടക സമിതി ഭാരവാഹികളായ എൻ കെ ഉദയപ്രകാശ്, പി മണി, ജില്ലാ എക്സിക്യൂട്ടീവംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുസമ്മേളനത്തിന് മുന്നോടിയായി യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഗീത വിരുന്നും അരങ്ങേറി.
സിപിഐ ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇന്നു മുതൽ 13 വരെ നടക്കും. രാവിലെ 10ന് പി കെ ചാത്തന്‍ മാസ്റ്റര്‍ നഗറില്‍ (മുനിസിപ്പല്‍ ടൗണ്‍ഹാള്‍) നടക്കുന്ന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വംഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവംഗം സി എന്‍ ജയദേവന്‍ പതാക ഉയര്‍ത്തും. നേതാക്കളായ കെ പി രാജേന്ദ്രന്‍, പി പി സുനീര്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, സത്യന്‍ മൊകേരി, രാജാജി മാത്യു തോമസ്, മുല്ലക്കര രത്നാകരന്‍, എന്‍ രാജന്‍, സി എന്‍ ജയദേവന്‍ തുടങ്ങിയവര്‍ സംസാരിക്കും.
ജില്ലയിലെ 17,827 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 362 പ്രത്യേക ക്ഷണിതാക്കളും 21 ക്ഷണിതാക്കളും ഉള്‍പ്പെടെ 395 പ്രതിനിധികൾ സമ്മേളനത്തില്‍ പങ്കെടുക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

