ഇരിങ്ങാലക്കുട : ഡി സോൺ കലോൽസവത്തിൽ തൊട്ടതെല്ലാം പൊന്നാക്കി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജ്. 155 പോയൻ്റോടെ മൂന്നാം സ്ഥാനവും ഏറ്റവും മികച്ച വനിതാ കലാലയത്തിനുള്ള പുരസ്ക്കാരവും കലാലയം സ്വന്തമാക്കി. പങ്കെടുത്ത നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടിയ, ഇംഗ്ലീഷ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകപ്പട്ടം നേടി കോളജിൻ്റെ അഭിമാനമായി.
കോളജ് യൂണിയൻ അലോകയുടെ നേതൃത്വത്തിൽ നൂറ്റമ്പതോളം വിദ്യാർത്ഥിനികളാണ് കലോൽസവ വേദിയിൽ മാറ്റുരച്ചത്. ചെയർപേഴ്സൺ അഫ്ല സിമിൻ, ഫൈൻ ആർട്സ് സെക്രട്ടറി റെയ്ച്ചൽ റോസ് തുടങ്ങിയവർ നയിച്ച ഫൈൻ ആർട്സ് ഗ്രൂപ്പിൻ്റെ കൺവീനർ സോന ദാസാണ്.
മാർഗം കളി, ഒപ്പന, കവിതാരചന (തമിഴ്), സംസ്കൃതം കഥാരചന, പ്രബന്ധ രചന, കവിതാലാപനം, രംഗോലി, ദേശഭക്തി ഗാനം, സംഘഗാനം, മോഹിനിയാട്ടം, കുച്ചുപ്പുഡി, കേരളനടനം തുടങ്ങിയവയിൽ ഒന്നാം സ്ഥാനവും, മാപ്പിളപ്പാട്ട്, കഥകളി സംഗീതം, ഫോക് ഡാൻസ്, സ്കിറ്റ്, മലയാളം കവിതാരചന, അക്ഷരശ്ലോകം ഇംഗ്ലീഷ് കവിതാരചന എന്നിവയിൽ രണ്ടാം സ്ഥാനവും,
വെസ്റ്റേൺ മ്യൂസിക്, കഥകളി സംഗീതം, മോഹിനിയാട്ടം, ലളിതഗാനം, ശാസ്ത്രീയ സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, കവിതാരചന, മൈം , കാർട്ടൂൺ, കാവ്യകേളി, തമിഴ് പ്രബന്ധ രചന തുടങ്ങിയവയിൽ മൂന്നാം സ്ഥാനവും നേടിയാണ് സെൻ്റ് ജോസഫ്സ് കോളജ് മികച്ച നേട്ടം സ്വന്തമാക്കിയത്.
നേട്ടം സ്വന്തമാക്കാൻ കഠിനാദ്ധ്വാനം ചെയ്ത ഏവരെയും പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അനുമോദിച്ചു. വൻ സ്വീകരണമൊരുക്കിയാണ് കോളജ് വിജയികളെ വരവേറ്റത്. തുടർച്ചയായ രണ്ടാം വർഷമാണ് സെൻ്റ്. ജോസഫ്സ് കോളജ് ഡി സോണിലെ മികച്ച വനിതാ കലാലയമായി തെരഞ്ഞെടുക്കപ്പെടുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

