ഇരിങ്ങാലക്കുട : കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മനപ്പൂർവ്വം രക്ഷാപ്രവർത്തനം വൈകിപ്പിച്ച് ബിന്ദുവിന്റെ ജീവനെടുത്ത ആരോഗ്യ മന്ത്രി വീണ ജോർജ്ജ് രാജിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്തത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്‌സൺ ഉദ്ഘാടനം ചെയ്തു. ഇത്രയും കഴിവ് കെട്ട ആരോഗ്യ മന്ത്രിയെ ആ സ്ഥാനത്തു നിന്നും നീക്കി കഴിവുണ്ടെന്ന് പിണറായി വിജയന് തോന്നുന്ന ആർക്കെങ്കിലും ആരോഗ്യ വകുപ്പ് കൈമാറണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു,
ഡി സി സി സെക്രട്ടറിമാരായ ബാബുരാജ്, ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, അഡ്വ. സതീഷ് വിമലൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ അബ്‌ദുൾ ഹഖ് സി എസ്, പി കെ ഭാസി, സാജു പാറേക്കാടൻ, ബാബു തോമസ്, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, വിബിൻ വെള്ളയത്ത് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

