സമരങ്ങൾ ഫലം കാണുന്നുവോ – ഉന്നതതല ഉദ്യോഗസ്ഥസംഘം ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെത്തി വിശദപരിശോധന നടത്തി. അമൃത് ഭാരത് പദ്ധതിയിൽ ഉൾപെടുത്താമെന്ന് ഉറപ്പ്

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം ആവശ്യപ്പെട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്റെയും , റെയിൽവേ വികസനസമിതിയുടെയും നേതൃത്വത്തിൽ നടന്നു വരുന്ന സമരങ്ങൾ ശക്തമായതോടെ റെയിൽവേയുടെ ഉന്നതതല ഉദ്യോഗസ്ഥസംഘം സ്റ്റേഷനിലെത്തി വിശദപരിശോധന നടത്തി.

ഡിആർഎം ഡോ. മനീഷ് താപ്യാൽ, സിസിഐ അരുൺ, എൻജിനീയർ സൗമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷൻമാസ്റ്റർ രാജേഷ്, ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഷൈജു ജോസഫ്, സെക്രട്ടറി പി.സി. സുഭാഷ് എന്നിവർ സംഘത്തെ സ്വീകരിച്ചു.



റെയിൽവേക്കും എംപിക്കും നൽകിയ നിവേദനത്തിന്റെ കോപ്പി അസോസിയേഷൻ ഭാരവാഹികൾ ഡിആർഎമ്മിന് കൈമാറി. റെയിൽവേ സ്റ്റേഷനെ അടുത്തപ്രാവശ്യം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ഡിആർഎം ഉറപ്പുനൽകിയതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.



പാർക്കിങ് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങൾ ഉദ്യോഗസ്ഥസംഘം സന്ദർശിച്ച് വിലയിരുത്തി. കാടുപിടിച്ചുകിടക്കുന്ന ഭാഗം വാഹനങ്ങളുടെ പാർക്കിങ്ങിനായി പാർക്കിങ്ങിനായി ഉപയോഗപ്പെടുത്തണമെന്നും റെയിൽവേ സ്റ്റേഷന് കവാടം വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page