കല്ലേറ്റുംകര : യുവാവിന്റെ 4 പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ച കേസിൽ പ്രതിയായ വയോധിക അറസ്റ്റിൽ. കലേറ്റുംക്കരയിലുള്ള NIPMR ആശുപത്രിയിൽ സോഷ്യൽ വർക്കാറായി പ്രവർത്തിയെടുത്തു വരുന്ന നടത്തറ സ്വദേശി പലതിങ്കൽ വീട്ടിൽ ജോജോ തോമസ് എന്നയാൾക്ക് ഷോൽഡർ പെയിൻ വന്നതിനെ തുടർന്ന് ഈ ആശുപത്രിയിൽ ഫിസിയോതെറാപ്പി ചെയ്യുന്നതിനായി ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിലെ ക്യാബിനിൽ ഊരി വെച്ചിരുന്ന 3,66,000/-രൂപയോളം വിലവരുന്ന 4 പവൻ തൂക്കം വരുന്ന സ്വർണ്ണമാല 15.11.2025 തീയതി 14.50 മണിയോടെ മോഷ്ടിച്ച സംഭവത്തിനാണ് കല്ലേറ്റുങ്കര സ്വദേശി കുഴുവേലി വീട്ടിൽ റോസിയെ (70) തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ആളൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജിമോൻ ബി, എസ് ഐ ബെന്നി, ജി എസ് ഐ മാരായ സുമേഷ്, ജെയ്സൺ, ജയകുമാർ, ജി എ എസ് ഐ മാരായ മിനിമോൾ, ബിന്ദു, ജി എസ് സി പി ഒ മാരായ സുനന്ദ്, ആകാശ്, രാഗേഷ്, വിശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

