ഇരിങ്ങാലക്കുട : വീട്ടിലെ ലൈബ്രറിയുടെ പേരിൽ കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന കൃതിക്ക് ക്യാഷ് അവാർഡും, മെമെന്റോയും, പ്രശസ്തിപത്രവും. ശ്രദ്ധേയമായ 10 കൃതികൾക്ക് ജൂറി പുരസ്‌കാരം 2020 മുതൽ പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങൾ രണ്ട് കോപ്പികൾ വീതം ഓഗസ്റ്റ് 31 നകം അയക്കണം. വിലാസം : വീട്ടിലെ ലൈബ്രറി (വായന) C/o റഷീദ് കാറളം, കാറളം പി.ഒ 680 711 തൃശൂർ Ph. 9400488317-944676 3346
സാംസ്കാരിക പ്രവർത്തകൻ റഷീദ് കാറളം തൻ്റെ വീട്ടിലുള്ള ലൈബ്രറിയുടെ പേരിൽ ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. ചരിത്രത്താളുകളിൽ ലിഖിതമാകുന്ന വ്യത്യസ്ഥമായ പുതിയ ആശയാവിഷ്കാരമായാണ് ‘വീട്ടിലെ ലൈബ്രറി ‘ ജനമനസ്സുകളിൽ ഇടം പിടിച്ചത്. വീട്ടിലൊരു വലിയ ലൈബ്രറി സ്ഥാപിക്കുകയും വായനക്കാർക്ക് പുസ്തകങ്ങളെടുക്കാൻ സുതാര്യത വരുത്തുകയും ചെയ്തു കൊണ്ട് മുന്നോട്ടു പോകുന്നു.
2025 ജൂൺ 29 നാണ് വീണ്ടും വീട്ടിലെ ലൈബ്രറി ചരിത്രമാകുന്നത്. രാജ്യത്തുതന്നെ ആദ്യത്തെ വീട്ടിലെ ലൈബ്രറി സാഹിത്യ പുരസ്കാരം. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു സാഹിത്യ പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്തത്. അശോകൻ ചരുവിൽ ഉൾപ്പെടെ നിരവധി സാഹിത്യ സാംസ്കാരിക രംഗത്തുള്ളവർ പങ്കെടുത്തിരുന്നു. നോവൽ, ചെറുകഥ എന്നിവക്കായിരുന്നു പുരസ്കാരം. ഇപ്പോൾ കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

