തലതിരിഞ്ഞ പരിഷ്കാരങ്ങൾക്കെതിരെ തപാൽ ജീവനക്കാർ തലകുത്തിനിന്ന് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : പല പ്രതിഷേധങ്ങളും നാം കണ്ടിട്ടുണ്ട്, എന്നാൽ വ്യത്യസ്തമായ ഒരു പ്രതിഷേധ രീതി സ്വീകരിച്ച തപാൽ ജീവനക്കാരുടെ പ്രതിഷേധം ശ്രദ്ധേയമായി. ആർ.എം.എസ് സോർട്ടിങ് ഓഫീസുകൾ അടച്ചു പൂട്ടിയ തലതിരിഞ്ഞ പരിഷ്കാരങ്ങൾക്കെതിരെ ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് (FNPO) ഇരിങ്ങാലക്കുട ഡിവിഷന്റെ നേതൃത്വത്തില്‍ തപാൽ ജീവനക്കാർ തലകുത്തി നിന്നുകൊണ്ടുള്ള പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.



ഇരിങ്ങാലക്കുട സൂപ്രണ്ട് ഓഫീസിനു മുന്നിൽ നടന്ന ഈ വ്യത്യസ്ത പ്രതിഷേധ സംഗമം മുൻ കെപിസിസി ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു. എഫ് എൻ പി യോ കൺവീനർ കെ രാജൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ടോണി പി തോമസ്, ജയകുമാർ, രാജു രതീഷ്, ബാബു, അഭിജിത്ത്, ശരത്ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.



രാജ്യത്ത് ഉടനീളം നിരവധി ആർഎംഎസ് ഓഫീസുകളാണ് കേന്ദ്രസർക്കാർ അടച്ചുപൂട്ടിയത്. ഇതുമൂലം തപാൽ നീക്കത്തിന്റെ കാര്യക്ഷമതയെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട സോർട്ടിങ് ഓഫീസ് അടച്ചത് മൂലം ഇപ്പോൾ മണിക്കൂറുകൾ വൈകിയാണ് വിതരണത്തിനായി തപാൽ ഉൾപ്പെടികൾ ഓഫീസുകളിൽ എത്തുന്നത്. ആർഎംഎസ് സോർട്ടിങ് ഓഫീസുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഈ വ്യത്യസ്ത സമര രീതി അരങ്ങേറിയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page