സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : പുല്ലൂർ, സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിന്റെയും തുറവൻകുന്ന് സെന്റ് ജോസഫ് ഇടവക കെ.സി.വൈ.എം ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തുറവൻകുന്ന് സെന്റ് ജോസഫ് ഇടവക സ്നേഹതീരം ഹാളിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ ജനറൽ മെഡിസിൻ വിഭാഗം ഡോ. അജിത്ത് തോമസ് പി, എല്ലുരോഗ വിഭാഗം ഡോ. ജയകുമാർ കെ, ഇ.എൻ.ടി വിഭാഗം ഡോ.ജോർജ്ജ് ജോൺസൺ എന്നിവരുടെ സേവനങ്ങൾ ഉണ്ടായിരുന്നു. സൗജന്യ അസ്ഥി ബലക്ഷയ ടെസ്റ്റും നടത്തി.

ഇടവക വികാരി ഫാ. സെബി കൂട്ടാലപറമ്പിൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യതു. കെ.സി.വെ.എം പ്രസിഡന്റ ജിബിൻ ദേവസ്സി എല്ലാവരെയും സ്വഗതം ചെയ്തു സംസാരിച്ചു. പുല്ലൂർ സേക്രട്ട് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ മാനേജർ ഓപറേഷൻസ്‌ ആൻജോ ജോസ് യോഗത്തിൽ ആശംസ നേർന്നു. ഇടവക കൈക്കാരൻ ജോസഫ് അക്കരക്കാരൻ, കേന്ദ്രസമിതി പ്രസിഡന്റെ വർഗ്ഗീസ് കാച്ചപ്പിള്ളി, മദർ സുപിരിയർ സി. ഷീൻ, കെ.സി. വെ.എം ആനിമേറ്റർ സി. ജെർമെയിൻ എന്നിവർ ആശംസകൾ പറഞ്ഞു. കെ.സി.വെ.എം സെക്രട്ടറി ഐറിൻ ഷാജി നന്ദി പറഞ്ഞു.

ക്യാമ്പിൽ നൂറ്റമ്പതോളം ആളുകൾ പങ്കെടുത്തു. പുല്ലൂർ, സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിലെ സി . സാൻക്റ്റ മരിയ, സ്നേഹോദയ നഴ്സിംഗ് കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികൾ ക്യാമ്പിന് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page