ഇരിങ്ങാലക്കുട : യോഗക്ഷേമസഭ ഇരിങ്ങാലക്കുട യുവജനസഭയുടെ നമ്മളിടം എന്ന പേരിൽ ദ്വിദിന സഹവാസ ക്യാമ്പ് ജൂലൈ 12, 13 തിയ്യതികളിൽ ഇരിങ്ങാലക്കുട നമ്പൂതിരീസ് ബി എഡ് കോളേജിൽ നടന്നു. 50ഓളം അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.
യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാ സെക്രട്ടറി കാവനാട് കൃഷ്ണൻ ധ്വജാരോഹണം നിർവഹിച്ച ക്യാമ്പ് നിയുക്ത ജില്ലാ പ്രസിഡന്റ് ശ്രീകുമാർ മേലേടം ഉദ്‌ഘാടനം നിർവഹിച്ചു. മോട്ടിവേഷൻ ക്ലാസ്സ്, മൂല്യബോധന ക്ലാസ്സ്, യോഗ, ആയുർവേദ ദിനചര്യ, ആർട്ട് വർക്ക്‌ഷോപ്പ് എന്നിവ ക്യാമ്പിലെ മുഖ്യ പ്രവർത്തനങ്ങൾ ആയിരുന്നു.
കൂടാതെ അംഗങ്ങളുടെ ഗയിമുകളും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ഞായറാഴ്ച യുവജനസഭ തൃശ്ശൂർ ജില്ലാ സെക്രട്ടറി ഹരീഷ് നാരായണൻ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

