ഋതു അന്താരാഷ്ട്ര ചലച്ചിത്ര മേള സെന്റ് ജോസഫ്സിൽ 18,19 തിയതികളിൽ – ഡെലിഗറ്റ് പാസ്സ് വിതരണോദ്ഘാടനം തിങ്കളാഴ്ച

ഇരിങ്ങാലക്കുട : സെൻ്റ്. ജോസഫ്സ് കോളജ് സംഘടിപ്പിക്കുന്ന ഋതു- അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സിന്റെയും ഫെസ്റ്റിവൽ ബാഗിന്റെയും വിതരണോദ്ഘാടന ചടങ്ങ് ജൂലൈ 14 തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 3:30 ന് കോളജിലെ പദ്മഭൂഷൺ ഫാ. ഗബ്രിയേൽ റിസേർച്ച് സെമിനാർ ഹാളിൽ നടക്കും. പ്രശസ്ത കൂടിയാട്ടം കലാകാരൻ ഗുരു വേണു ജി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി, ഹോളി ഫാമിലി സന്യാസസഭ മദർ ജനറൽ ഡോ. സി. ആനി കുര്യാക്കോസ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ട്രഷറർ ടി. ജി. സച്ചിത്ത് എന്നിവർ സംസാരിക്കും.

ഡൽഹിയിൽഎക്കോ മെയ്ഡ് എന്ന സംരഭത്തിനു നേതൃത്വം നൽകുന്ന സൂരജിൻ്റെ സഹകരണത്തോടെ തയറാക്കിയ ഡെലിഗേറ്റ് പാസ്സുകളെല്ലാം സീഡ് പേപ്പറിലാണ് നിർമിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ നമസ്കൃതി എന്ന സംരംഭത്തിന്റെ സ്ഥാപകയായ ശ്രീമതി മീര തമ്പാന്റെ നേതൃത്വത്തിൽ പ്രകൃതി സൗഹൃദ ഫെസ്റ്റിവൽ ബാഗുകൾ തയാറായിക്കഴിഞ്ഞു. വിദ്യാർത്ഥിനികളും അധ്യാപകരും നൽകിയ ജീൻസുകൾ ഉപയോഗിച്ചാണ് ഈ ബാഗുകൾ നിർമിച്ചിരിക്കുന്നത്.

പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ, തൃശൂർ ചലച്ചിത്ര കേന്ദ്ര, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ 18,19 തിയതികളിലായാണ് സെൻ്റ് ജോസഫ്സ് കോളജിൽ ഋതു ഇൻ്റർനാഷണൽ പരിസ്ഥിതി -ചലച്ചിത്രമേള നടക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page