ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ സ്‌മൃതി സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി സ്‌മൃതി സംഗമം സംഘടിപ്പിച്ചു. രാജീവ്‌ ഗാന്ധി മന്ദിരത്തിൽ നടന്ന ചടങ്ങ് ഇരിങ്ങാലക്കുട നഗരസഭാ ചർ പേഴ്സൺ മേരി കുട്ടി ജോയ് ഗാന്ധി ചിത്രത്തിന് മുന്നിൽ ദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് പുഷ്പാർച്ചനയും ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹഖ് മാസ്റ്റർ അധ്യക്ഷതവഹിച്ചു.

യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ജോസഫ് ചാക്കോ, അസറുദ്ദീൻ കളക്കാട്, സതീഷ് പുളിയത്ത്, യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ജോമോൻ, നഗരസഭാ കൗൺസിലർമാരായ സുജ സജിവ് കുമാർ. ജസ്റ്റിൻ ജോൺ. മിനി ജോസ് ചാക്കോള. മണ്ഡലം ട്രഷറർ ധർമ്മരാജൻ. കുര്യൻ ജോസഫ്. ജോസ് മാമ്പിള്ളി. എ സി സുരേഷ് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page