ഇരിങ്ങാലക്കുട : ഗവ. എൽ പി സ്കൂളിൻ്റെ പി ടി എ ജനറൽ ബോഡി യോഗം തൃശൂർ ഇൻ്റേണൽ സെക്യൂരിറ്റി ഡി.വൈ.എസ്. പി പി.ആർ ബിജോയ് ഉദ്ഘാടനം ചെയ്തു. ഇന്നത്തെ സാമൂഹ്യപശ്ചാത്തലത്തിൽ കുഞ്ഞുമക്കളുടെ രക്ഷിതാക്കൾ ജാഗ്രതയോടെ പാലിച്ചിരിക്കേണ്ട വസ്തുതകൾ അദ്ദേഹം സർവീസ് അനുഭവങ്ങൾ നിരത്തി വിശദീകരിച്ചു. പി ടി എ പ്രസിഡണ്ട് സി.കെ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉപജില്ലാ വിദ്യാഭ്യാസഓഫീസർ എം എസ് രാജീവ് മുഖ്യപ്രഭാഷണം നടത്തി.
അക്കാദമിക മാസ്റ്റർപ്ലാൻ ബി പി സി കെ ആർ സത്യപാലൻ മാസ്റ്റർ പ്രകാശനം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് വി.എസ് സുധീഷ് സ്‌കൂളിൻ്റെ വാർത്താപത്രമായ “കുരുന്നില” യുടെ ജൂൺമാസ എഡിഷൻ പ്രകാശനം ചെയ്തു. തുടർന്ന് ചർച്ചയും മികവുകളുടെ അവതരണവും തെരഞ്ഞെടുപ്പും നടന്നു.
വി.എസ് .സുധീഷിൻ്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു. യോഗത്തിൽ ഹെഡ്‌മിസ്ട്രസ് പി ബി അസീന സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ടി . എൻ നിത്യ നന്ദിയും പറഞ്ഞു .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



