മൃച്ഛകടികം കൂടിയാട്ടത്തോടെ ദശരൂപകമഹോത്സവം സമാപിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ പന്ത്രണ്ടുദിവസമായി നടന്നുവന്നിരുന്ന ഗുരുസ്മരണദശരൂപക മഹോത്സവം ഞായറാഴ്ച വേണുജി സംവിധാനം ചെയ്ത മൃച്ഛകടികം കൂടിയാട്ടത്തോടെ സമാപിച്ചു. കൂടിയാട്ട അവതരണത്തിന് മുൻപ് ഡോ. ഇ.ആർ നാരായണൻ പ്രകരണങ്ങളെ സംബന്ധിച്ച് പ്രഭാഷണം നടത്തി.



തുടർന്ന് നടന്ന കൂടിയാട്ടത്തിൽ വസന്തസേനയായിട്ട് കപില വേണുവും ചാരുദത്തനായിട്ട് സൂരജ് നമ്പ്യാരും മാഥുരനായിട്ട് മാർഗി സജീവ് നാരായണ ചാക്യാരും കർണ്ണപൂരകനായിട്ട് പൊതിയിൽ രഞ്ജിത് ചാക്യാരും മൈത്രേയനായിട്ട് കലാമണ്ഡലം ജിഷ്‌ണു പ്രതാപും ശർവ്വില കനായിട്ട് നേപത്ഥ്യ ശ്രീഹരി ചാക്യാരും സംവാഹകനായിട്ട് ശങ്കർ വെങ്കിടേശ്വരനും അഹിന്തനായിട്ട് ഗുരുകുലം തരുണും മദനികയായിട്ട് സരിത കൃഷ്‌ണകുമാറും രദനികയായിട്ട് മാർഗി അഞ്ജന എസ് ചാക്യാരും രോഹസേനനായിട്ട് അരൻ കപിലയും രംഗത്തെത്തി.



മിഴാവ് കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ , കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിനീഷ് ഇടക്ക കലാനിലയം ഉണ്ണികൃഷ്ണൻ താളം ഗുരുകുലം അതുല്യ , ഗുരുകുലം അക്ഷര , ഗുരുകുലം ഗോപിക കുറുകുഴൽ വൈശാഖ് ചമയം കലാനിലയം ഹരിദാസ് കലാമണ്ഡലം വൈശാഖ് എന്നിവർ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ടും കഥകളുടെയും വേഷങ്ങളുടേയും വൈവിധ്യം കൊണ്ടും സവിശേഷമായിരുന്നു ദശരൂപകമഹോത്സവം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page