ഇരിങ്ങാലക്കുട : പത്മശ്രി പി.കെ.നാരായണൻ നമ്പ്യാർ അനുസ്മരണത്തിന്റെ ഭാഗമായി പി.കെ.നാരായണൻ നമ്പ്യാർ സ്മാരക സമിതി 2024 ഡിസംബർ 24, 25 തിയ്യതികളിൽ ഇരിങ്ങാലക്കുട ഡോക്ടർ കെ.എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബമായി സഹകരിച്ച് അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ ആരംഭിച്ച നാട്യ വാദ്യോത്സവം സമാപിച്ചു.
കലാമണ്ഡലം ഈശ്വരനുണ്ണിയുടെ മിഴാവിൽ തായമ്പക കിള്ളിക്കുറിശി മംഗലം ഉണ്ണികൃഷ്ണൻ നമ്പ്യാരുടെ പാഠകം, കലാമണ്ഡലം കൃഷ്ണന്ദു അവതരിപ്പിച്ച നങ്ങ്യാർ കൂത്ത്, പൊതിയിൽ നാരായണ ചാക്യാർ അവതരിപ്പിച്ച മത്തവിലാസം കപാലി , തപതീസംവരണം കൂടിയാട്ടം ,സെമിനാർ , സംവാദം എന്നിവ ആദ്യ ദിവസം അരങ്ങേറി
സമാപന ദിവസം നടന്ന അനുസ്മരണ സമ്മേളനം ഉന്നത വിദ്യാഭ്യാസവകുപ്പ്മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഡോ.കെ. എൻ പിഷ്ടാരി സ്മരക കഥകളി ക്ലബ്ബ് സെക്രട്ടറി രമേശൻ നമ്പീശൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കൂടിയാട്ട ആചാര്യന്മാർ പങ്കെടുത്തു.
പി.കെ.നാരായണൻ നമ്പ്യാർ സ്മാരക സമിതി പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും സെക്രട്ടറി കലാമണ്ഡലം രതീഷ് ഭാസ് നന്ദിയും പറഞ്ഞു. മിഴാവിൽ ഡബിൾതായമ്പക, കേളി, ചാക്യാർ കൂത്ത്, കൂടിയാട്ടം എന്നിവക്ക് പുറമെ വാദന സംബന്ധമായ വിഷയങ്ങളെ കേന്ദ്രീകരിച്ച് സെമിനാറും നടന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com