ചലച്ചിത്രം : 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുകയും നിരൂപക ശ്രദ്ധ നേടുകയും ചെയ്ത 2025 ലെ ചിത്രം ” ഹ്യൂമൻസ് ഇൻ ദി ലൂപ്പ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 7 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
ജാർഖണ്ഡിൽ നിന്നുള്ള ഓറോൺ ഗോത്രത്തിൽ നിന്നുള്ള ആദിവാസിയായ സ്ത്രീയായ നെഹ്മ വിവാഹ മോചനത്തിന് ശേഷം മക്കളായ ധനു, ഗുണ്ടു എന്നിവരോടൊപ്പം ഗ്രാമത്തിലേക്ക് മടങ്ങുന്നു. നിർമ്മിത ബുദ്ധിയുമായി ഇടപെടേണ്ടി വരുന്ന ഡേറ്റ ലേബലർ ആയി ജോലി ആരംഭിക്കുന്നു. ഹിന്ദി, കുരുഖ് ഭാഷകളിലാണ് 72 മിനിറ്റുള്ള ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രദർശനം റോട്ടറി മിനി എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

