ഐ.എച്ച്.ആർ.ഡി വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

അറിയിപ്പ് : കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) വിവിധ കേന്ദ്രങ്ങളിൽ ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആന്റ് സെക്യൂരിറ്റി, ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്സുകളിലാണ് പ്രവേശനം.

കോഴ്സുകളിൽ ചേരുന്ന എസ്.സി / എസ്.റ്റി മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. അപേക്ഷകർ www.ihrdadmissions.org വെബ്സൈറ്റ് മുഖേന ഡിസംബർ 31 വൈകിട്ട് 4 മണിക്കകം അപേക്ഷ സമർപ്പിക്കണം.

അപേക്ഷയോടൊപ്പം ഓൺലൈനായി രജിസ്ട്രേഷൻ ഫീസും (150 രൂപ (എസ്.സി / എസ്.റ്റി – 100 രൂപ)) അടയ്ക്കണം. പി.ജി.ഡി.സി.എഫ് കോഴ്സിന് രജിസ്ട്രേഷൻ ഫീസിനോടൊപ്പം 18 ശതമാനം ജി.എസ്.ടി കൂടി (എസ്.സി / എസ്.റ്റി വിഭാഗങ്ങൾക്ക് 118 രൂപ, മറ്റുള്ളവർക്ക് 177 രൂപ) അധികമായി അടയ്ക്കണം.

ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും നിർദ്ദിഷ്ട അനുബന്ധ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സെന്ററുകളിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page