പ്രതിഭാ പോഷണപദ്ധതി പ്രവർത്തനോദ്ഘാടനം

ഇരിങ്ങാലക്കുട : യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച ഓരോ വിദ്യാഭ്യാസ ജില്ലയിലെയും 120 കുട്ടികൾക്കായി കേരള സർക്കാർ നടപ്പാക്കുന്ന പ്രതിഭാ പോഷണ പദ്ധതിയുടെ (ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം) പ്രവർത്തനോദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവഹിച്ചു. വിദ്യാഭ്യാസ ജില്ല ഓഫീസർ എം.എസ്. രാജീവ് അധ്യക്ഷത വഹിച്ചു.


ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ സുദീപ, എം എസ് കോഡിനേറ്റർ ഇ.ജി. ഉദയൻ, സാമൂഹ്യപ്രവർത്തക സോണിയ ഗിരി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി, കൗൺസിലർ പി.വി. ശിവകുമാർ, അരുൺ ഗാന്ധി ഗ്രാം, ഡയറ്റ് ലക്ച്ചറർ എം.ആർ. സനോജ്, പിടിഎ പ്രസിഡണ്ട് ജെയ്ഫിൻ ഫ്രാൻസിസ്, സ്റ്റുഡൻസ് കോഡിനേറ്റർ മിലൻ ജോബി എന്നിവർ പ്രസംഗിച്ചു.

അസ്മാബി കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവൻ അസോസിയേറ്റ് പ്രൊഫസർ ഡോ.സനൽ സദാനന്ദൻ നോ യുവർ കോൺസ്റ്റിട്യൂഷൻ , നോ യുവർ റൈറ്സ് എന്ന വിഷയത്തിൽ കുട്ടികൾക്കായി ക്ലാസുകൾ നടത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page