വല്ലക്കുന്ന് : വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ ഇന്റൻസീവ് ഫെയ്ത്ത് ലാബിന്റെ ഉദ്ഘാടനവും, മതബോധന രംഗത്ത് 50 വർഷം പൂർത്തീകരിച്ച ജോസ് മാസ്റ്റർക്ക് സ്നേഹോപഹാരവും നൽകുന്ന ചടങ്ങും സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാൾ ഫാ. ജോസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ വികാരി ഫാദ. സിന്റോ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.
മതബോധന പ്രധാന അധ്യാപകൻ പോൾ ടി പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിജി വർഗീസ് നന്ദിയും രേഖപ്പെടുത്തുത്തി. ലീഡർമാരായ ജെസ്വിൻ വർഗീസ്, ആൻ റോസ് ജോജോ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ കൈക്കാരനായ അഗസ്റ്റിൻ ബേബി, കെ ജെ ജോൺസൺ കോക്കാട്ട് എന്നിവർ സന്നിഹിതറായിരുന്നു.
ചടങ്ങിൽ മതബോധന രംഗത്ത് 50 വർഷക്കാലം നിസ്വാർത്ഥ സേവനം കാഴ്ച വെക്കുകയും, ഉത്തരവാദിത്വത്തോടെ, അർപ്പണ മനോഭാവത്തോടെ, സേവന തൽപരതയോടു കൂടി മികച്ച പ്രവർത്തനം കാഴ്ച വെച്ചിട്ടുള്ള ജോസ് മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിക്കുകയും, സ്നേഹോപഹാരം നൽകുകയും ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

