
ഇരിങ്ങാലക്കുട : 2025 ലെ സംസ്ഥാനതല പട്ടയ മേളയോടനുബന്ധിച്ച് ഇരിങ്ങാലക്കുട, പുതുക്കാട് നിയോജക മണ്ഡലങ്ങളിലുൾപ്പെട്ട പട്ടയങ്ങളുടെ വിതരണ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ വെച്ച് റവന്യു ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈൻ ആയി നിർവ്വഹിച്ചു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം.എൽ.എ യുമായ ഡോ. ആർ ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തു. മന്ത്രി ഡോ. ആർ ബിന്ദു പട്ടയങ്ങൾ കൈമാറുകയും ചെയ്തു.
ഇരിങ്ങാലക്കുട പുതുക്കാട് നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെടുന്നതും മുകുന്ദപുരം, ചാലക്കുടി താലൂക്കിൻ്റെ പരിധിയിൽപ്പെടുന്നതുമായ വില്ലേജുകളിലെ ഭൂരഹിതരായ 508 കുടുംബങ്ങൾക്കാണ് ഈ പട്ടയമേളയിൽ പട്ടയം വിതരണം ചെയ്തത്.
508 പട്ടയങ്ങളാണ് ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ നടന്ന ഇരിങ്ങാലക്കുട -പുതുക്കാട് മണ്ഡലം തല പട്ടയമേളയിൽ വിതരണം ചെയ്തത്. മുകുന്ദപുരം താലൂക്കിൽ 18 പട്ടയങ്ങളും, ചാലക്കുടി താലൂക്കിലെ നാല് പട്ടയങ്ങളും, തൃശൂർ ലാൻഡ് ട്രൈബ്യൂണലിന്റെ 268 പട്ടയങ്ങളും, ഇരിങ്ങാലക്കുട ലാൻഡ് ട്രൈബ്യൂണലിന്റെ 65 പട്ടയങ്ങളും, ഇനാം മിനത്തിൽ അഞ്ച് പട്ടയങ്ങളും, വനഭൂമി ഇനത്തിൽ എട്ടു പട്ടയങ്ങളും, ദേവസ്വം ഇനത്തിൽ 140 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.
സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സമഗ്ര വികസനം, എല്ലാവർക്കും നീതിപൂർവമായി ലഭിക്കണമെന്ന കാഴ്ചപ്പാടോടുകൂടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഭവനരഹിതരും ഭൂരഹിതരും ഇല്ലാത്ത നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

