വേഗപൂട്ടിടാൻ തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡിൽ ഒടുവിൽ ‘ഇന്റർസെപ്റ്റർ’ വാഹനമെത്തി – സൂക്ഷിച്ചില്ലെങ്കിൽ പണി ഉറപ്പാണ് …

ഇരിങ്ങാലക്കുട : റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന സംവിധാനങ്ങളടങ്ങിയ കേരളാ പോലീസിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹന സേവനം ഇനി കുറച്ചു നാൾ തൃശ്ശൂർ കൊടുങ്ങല്ലൂർ റോഡിൽ. ബസ്സുകൾ ഉൾപ്പടെ തുടർച്ചയായുള്ള അപകടങ്ങളെ തുടർന്ന് അമിതവേഗത നിയന്ത്രിക്കാൻ അധികൃതർ ഇടപെടണമെന്ന് പല കോണുകളിൽനിന്നും ആവശ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.

കൂടാതെ ചെവ്വാഴ്ച രാവിലെ കരുവന്നൂർ ചെറിയ പാലത്തിൽ നടന്ന ബസ്സും കാറും കൂട്ടിയിടിച്ചു ഒരാൾ മരണപ്പെട്ട സാഹചര്യത്തിൽ നാട്ടുകാർ രോക്ഷാകുലരാകുകയും ബസ്സുകൾ തടഞ്ഞു വഴിതിരിച്ചു വിടുകയും ചെയ്തിരുന്നു. ഇവരും ഇത്തരം ഒരു സംവിധനം റോഡുകളിൽ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഭവസ്ഥലത് ഉണ്ടായിരുന്ന ചേർപ്പ് എസ്.എച്ച്.ഓ ഇടപെട്ട് ഒരു ഇന്റർസെപ്റ്റർ വാഹന ഉച്ചക്ക് ഒരു മണിയോടെ ഇവിടെ എത്തിക്കുകയും. ഇന്ന് മുതൽ തന്നെ പരിശോധന ആരംഭിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

വാഹനം തടഞ്ഞുള്ള പരിശോധനകള്‍ ഒഴിവാക്കാനും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്താനും കഴിയുമെന്നതാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെ സവിശേഷത. ലേസര്‍ ബേസ്ഡ് സ്പീഡ് റഡാര്‍ സംവിധാനം, പ്രകാശത്തിന്റെ തീവ്രത അളക്കുന്ന ലക്‌സ്മീറ്റര്‍, ഗ്ലാസിന്റെ സുതാര്യത അളക്കുന്ന ടിന്റ്‌റ് മീറ്റര്‍, ശബ്ദത്തിന്റെ തീവ്രത അളക്കുന്ന സൗണ്ട് ലെവല്‍, മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്ന അഞ്ച് മെഗാ പിക്‌സല്‍ ക്യാമറയോട് കൂടിയ ആല്‍ക്കോ മീറ്റര്‍ എന്നീ ഉപകരണങ്ങളാണ് ഒരു ഇന്റര്‍സെപ്റ്റര്‍ വാഹനത്തിലുള്ളത്.

അമിത വേഗത കണ്ടെത്താനുള്ള സ്പീഡ് ഹണ്ടറിന് 1.5 കിലോ മീറ്റര്‍ പരിധിയിലെ വാഹനങ്ങളുടെ വേഗത അളക്കാനാകും. നമ്പര്‍പ്ലേറ്റ് തിരിച്ചറിയാന്‍ കഴിയുന്ന ഉകരണവും ( ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കഗ്‌നേഷന്‍ സിസ്റ്റം) ഈ റഡാര്‍ സംവിധാനത്തിലുണ്ട്. പരിസര നിരീക്ഷണത്തിനുള്ള സര്‍വൈലന്‍സ് ക്യാമറയും ഇതിന്റെ ഭാഗമാണ്. ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞാല്‍ ആ വാഹനത്തെ നേരിട്ട് കരിമ്പട്ടികയില്‍ പെടുത്താന്‍ ഇതുവഴി സാധിക്കും. ഇന്റര്‍സെപ്റ്റര്‍ വാഹനത്തിലെ വയര്‍ലെസ് സംവിധാനം വഴി ഓഫീസിലെ സെര്‍വറുമായി നിരന്തരം ബന്ധപ്പെടാനും സാധിക്കുമെന്നതാണ് പ്രത്യേകത.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page