ഇരിങ്ങാലക്കുട : നഗരസഭയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള വിവിധ സഹായ ഉപകരണങ്ങളുടെ വിതരണം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവഹിച്ചു. നഗരസഭ ടൗൺഹാളിൽ നടന്ന ചടങ്ങിൽ ടി വി ചാർളി അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ്സൺ പാറേക്കാടൻ, വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി, കൗൺസിലർമാരായ സോണിയ ഗിരി, അഡ്വ. കെ ആർ വിജയ, അൽഫോൻസാ തോമസ്, പി ടി ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.
41 വാർഡുകളിൽ നിന്നായി 53 പേർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിസി ഷിബിൻ സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ ബീന എൻ യു നന്ദിയും പറഞ്ഞു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive