കല്ലേറ്റുംകര : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ വികസന സമരത്തിന് തുടക്കമായി. ശനിയാഴ്ച റെയിൽവേ സ്റ്റേഷന് മുന്നിൽ ഒരുക്കിയ പി എം ഷാഹുൽ ഹമീദ് മാസ്റ്റർ സമരമണ്ഡപത്തിൽ 105 വയസ്സുള്ള സുകുമാരൻ പിള്ള സമരാഗ്നി ജ്വലിപ്പിച്ചു പ്രവർത്തകർക്ക് കൈമാറി സമരം ഉത്ഘാടനം ചെയ്തു.
തുടർന്ന് ഏകദിന സമര സൂചനാ സത്യാഗ്രഹവും നടന്നു. കെ.പി.എം.സ് ,കേരള സിറ്റിസൺ ഫോറം, സ്വദേശി ജാഗരൺ മഞ്ച്, പൗരമുന്നേറ്റം, കർഷകമുന്നേറ്റം , തീവണ്ടിയാത്രാ കൂട്ടായ്മ തുടങ്ങിയ നിരവധി സംഘടനകൾ സമരവേദിയിൽ ഐക്യദാർഡ്യവുമായി വന്നു.
മുഖ്യസംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്റെ വികസനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു സംസാരിച്ചു. വർഗ്ഗീസ് പന്തല്ലൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. റെയിൽവേ വികസന സമിതി നേതാക്കളായ കെഎഫ് ജോസ്,പി എം മീരാസ, സോമൻ ശാരദാലയം, ശശി ശാരദാലയം, ഐ.കെ. ചന്ദ്രൻ, ഡേവിസ് തുളുവത്ത്, ഡോക്ടർ സണ്ണി ഫിലിപ്പ്, KPMS യൂണിയൻ സെക്രട്ടറി കെ. പി. സുമേഷ്, മാർട്ടിൻ പി പോൾ, ആൻ്റോ പുന്നേലിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive