ഇരിങ്ങാലക്കുട : സമകാലീന വിഷയങ്ങളെ മനസ്സിലാക്കുന്നതിൽ മാധ്യമങ്ങളെക്കാൾ ചലച്ചിത്രങ്ങൾ ഗുണകരമായി മാറുന്നുണ്ടെന്ന് മാധ്യമപ്രവർത്തകൻ ശശികുമാർ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8 മുതൽ 16 വരെയായി സംഘടിപ്പിച്ച ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൻ്റെ സമാപന സമ്മേളനം മാസ് മൂവീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഉള്ളടക്കത്തിൽ മലയാള സിനിമ പുലർത്തുന്ന മേന്മ ദേശീയ തലത്തിൽ തന്നെ അംഗീകരിക്കപ്പെടുന്നുണ്ടെന്നും പുതു തലമുറയിലെ സംവിധായകർക്ക് താങ്ങായി ഫിലിം സൊസൈറ്റികൾ നിലകൊള്ളുന്നുവെന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു.
ചലച്ചിത്രമേളയോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എർപ്പെടുത്തിയ നവാഗത സംവിധായകനുള്ള സി ആർ കേശവൻ വൈദ്യർ മെമ്മോറിയൽ അവാർഡ് വിക്ടോറിയ എന്ന ചിത്രത്തിൻ്റെ സംവിധായിക ജെ ശിവരഞ്ജിനിക്ക് എസ് വി പ്രൊഡക്റ്റ്സ് ഡയറക്ടർ ഡോ സി കെ രവി സമ്മാനിച്ചു. 25000 രൂപയും മൊമെൻ്റോയും അടങ്ങുന്നതാണ് പുരസ്കാരം.
മേളയോടനുബന്ധിച്ച് നടത്തിയ അഖില കേരള ലേഖനമൽസര വിജയികൾക്കുള്ള അവാർഡുകൾ മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർജ്ജ് ഡി ദാസും ചലച്ചിത്ര സംവിധായകൻ ലിജിൻ ജോസും വിതരണം ചെയ്തു. അവാർഡ് ജൂറി അംഗം സി എസ് വെങ്കിടേശ്വരൻ, അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജ് ആൻ്റ് സ്പെഷ്യൽ ജഡ്ജ് ജോമോൻ ജോൺ, ജെ ശിവരഞ്ജിനി , ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻ മാസ്റ്റർ, സെക്രട്ടറി നവീൻ ഭഗീരഥൻ, എം ആർ സനോജ്, ലേഖനമൽസര വിജയി കെ സേതുലക്ഷ്മി എന്നിവർ സംസാരിച്ചു.
നേരത്തെ സമാപന ചിത്രമായ ‘ ഹെർ ‘ ൻ്റെ പ്രദർശനത്തിന് ശേഷം സംവിധായകൻ ലിജിൻ ജോസിനെ അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജ് ജോമോൻ ജോൺ ആദരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive