ടൗൺ അമ്പ് ഫെസ്റ് 2025 ന്റെ സ്വാഗത സംഘം ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട : ടൗൺ അമ്പ് ഫെസ്റ് 2025 ന്റെ സ്വാഗത സംഘം ഓഫിസിന്റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനിഷ് കരീമും ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ വികാരി ഡോ. പ്രെഫ. ലാസർ കുറ്റിക്കാടനും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ടൗൺ അമ്പ് കമ്മറ്റി പ്രസിഡന്റ് റെജി മാളക്കാരൻ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ, സെക്രട്ടറി ബെന്നി വിൻസെന്റ്, ട്രഷാർ വിൻസെന്റ് കോമ്പാറക്കാരൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, സപ്ലിമെന്റ് കൺവീനർ അഡ്വ. ഹോബി ജോളി എന്നിവർ സംസാരിച്ചു.

ജീവകാരുണ്യ പ്രവർത്തകനും കെ.ജെ. സ്റ്റോഴ്സ് ഉടമയുമായ ബാബു കാച്ചപ്പിള്ളി ആദ്യ ധന സഹായം നൽകി.ഡയസ് ജോസഫ്, പോളി കോട്ടോളി, ജോജോ പള്ളൻ, ജോബി അക്കരക്കാരൻ, ബെന്നി ചക്കാലക്കൽ, അനിൽ, ഡേവിസ് ചക്കാല ക്കൽ, ജോയ് ചെറയാലത്ത്, ഷാജു പന്തലിപ്പാടൻ, രക്ഷാധികാരികളായ സേവ്യർ കോട്ടോളി, വർഗീസ് ചെറയാലത്ത് എന്നിവർ നേതൃത്വം നൽകി. 2025 ഫെബ്രുവരി 25, 26, 27 തിയതികളിലാണ് ടൗൺ അമ്പ് ഫെസ്റ്റ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page