പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 135-ാം ജന്മവാർഷിക ആഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരതത്തിന്റെ പ്രഥമ പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 135-ാം ജൻമവാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പുഷപർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. രാജീവ്‌ ഗാന്ധി മന്ദിരത്തിൽ നടന്ന അനുസ്മരണ യോഗം കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത് ഉദ്‌ഘാടനം നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി എസ് അബ്ദുൾ ഹഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.



ഡി. സി. സി. ജനറൽ സെക്രട്ടറി സോണിയ ഗിരി , നഗരസഭ അധ്യക്ഷ മേരിക്കുട്ടി ജോയ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ , ടി.വി. ചാർളി , ജോമോൻ മണത്ത് , കെ. വേണുഗോപാൽ , ജെയ്സൺ പാറേക്കാടൻ , സിജു യോഹന്നാൻ , കൗൺസിലർമാർ, ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page