ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിലെ ഗവേഷണ കേന്ദ്രത്തിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അംഗീക്കാരം ലഭിച്ചു. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ വിഭാഗത്തിലെ സോഷ്യൽ വർക്ക് റിസർച്ച് സെന്റർ ആണ് ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിലേത്. സാമൂഹിക മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ ഗവേഷണ കേന്ദ്രത്തിന് കഴിയുമെന്ന് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ.ജോളി ആൻഡ്രൂസ് അഭിപ്രായപ്പെട്ടു.
ഡോ.അജീഷ് കെ ജി സോഷ്യൽ വർക്ക് വിഭാഗം മേധാവി ഈ നേട്ടത്തിന് പിന്നിലെ കൂട്ടായ പരിശ്രമത്തിന് സ്റ്റാഫ് അംഗങ്ങൾക്കും കോളേജ് മാനേജ്മെൻ്റിനും നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com