പൊയ്‌പ്പോയ ബാല്യകാലത്തെക്കുറിച്ചു ഓർത്തു പരിതപിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. എന്നാൽ ജീവിതകാലം മുഴുവൻ കുട്ടികളുടെ മനസ്സിനെ തൊട്ടു ജീവിച്ച, അവർക്കു സാങ്കല്പികങ്ങളായ ഏറെ കഥാപാത്രങ്ങളെ സമ്മാനിച്ച ഒരു കാഥാകൃത്തു- അതായിരുന്നു കെ.വി. രാമനാഥൻ എന്ന ബാലസാഹിത്യകാരൻ. കുട്ടികളുമായി ഇടപഴകി അവരിൽ ഒരാളായി ജീവിക്കുക, ബാലസാഹിത്യകാരന്മാരോട് അദ്ദേഹത്തിന് പറയാനുള്ളതിതായിരുന്നു. കഥാപാത്രങ്ങളെ സൃഷ്ടിക്കുക അതാണ് സാഹിത്യകാരന്ടെ ജോലി. ആ കഥാപാത്രങ്ങളെ ഓരോ കുട്ടിയുടെയും ഭാവനക്ക് വിടുക . അത് അവരുടെ മാനസ്സിന്ടെ സർഗ്ഗശക്‌തിക്കു പുതിയ മാനങ്ങൾ തുറന്നു കൊടുക്കുന്നു.
അദ്ദേഹത്തിന്ടെ അത്ഭുത വാനരനും, അത്ഭുത നീരാളിയും എല്ലാം ഓരോ ബാലമനസ്സുകളിലും സാക്ഷാത്ക്കരിക്കപ്പെട്ടതു വിവിധ തലങ്ങളിലാണ് കഥകളിയിലെ ഓരോ കഥാപാത്രങ്ങളെയും ഓരോ കലാകാരന്മാർ തങ്ങളുടെ മനോധര്മത്തിനനുസരിച്ചു അവതരിപ്പിക്കുന്ന പോലെ. ഈ പ്രത്യേകതയാണ് ഒരു പക്ഷെ രാമനാഥൻ മാഷുടെ കഥാപാത്രങ്ങളെ വേറിട്ട് നിർത്തുന്നത്. ഇലക്ട്രോണിക് മാധ്യമങ്ങളോട് അദ്ദേഹത്തിന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും കുട്ടികളുടെ ഭാവനാ ശക്തിയെ അത് ഒരു പരിധിവരെയെങ്കിലും പരിമിതപ്പെടുത്തുന്നിലെ എന്ന ആശങ്ക പലപ്പോഴും അദ്ദേഹം പ്രകടിപ്പിക്കാറുണ്ട് ഉദാഹരണത്തിന് രാമായണത്തിലെ ശ്രീരാമനെ ഓരോ കുട്ടികളും വിഭാവനം ചെയ്യുക ഓരോ വിധത്തിലാണ് എന്നാൽ ടെലിവിഷനിൽ രാമായണം സീരിയൽ വന്നതോടെ എല്ലാരും ശ്രീരാമൻ എന്ന് പറഞ്ഞാൽ ഓർക്കുക അതിലെ രാമനെ ആണ്. അവരുടെ ഭാവനക്ക് അങ്ങിനെ കടിഞ്ഞാൺ വീണു.
ഇന്ന് നാം ഏറെ ഉൽഘോഷിക്കുന്ന അനൗപചാരിക വിദ്യാഭ്യാസം എന്താണെന്നു പ്രാവർത്തികമായി പറഞ്ഞുതന്ന അധ്യാപകനായിരുന്നു രാമനാഥൻ മാഷ്( നാഷണൽ സ്കൂളിലെ രണ്ടു അദ്ധ്യാപകരെ കൂടി ഈ അവസരത്തിൽ ഓർക്കുന്നു, അരവിന്ദാക്ഷൻ മാഷും, മണി ടീച്ചറും) കഥകളിലൂടെയും കവിതകളിലൂടെയും കുട്ടികൾക്ക് അറിവ് പറഞ്ഞു കൊടുക്കുക എന്നത് അത്ര എളുപ്പം പ്രാവർത്തികമാക്കാൻ പറ്റും എന്ന് തോന്നുന്നില്ല. കഥകൾ മാത്രം പോര, അതിൻ്റെ കൂടെ പഠിപ്പിക്കയും വേണം.മാഷുടെ ഉപദേശത്താൽ നടത്തപ്പെട്ടിരുന്ന വെള്ളിയാഴ്ച്ചകളിലെ സാഹിത്യ സമാജം ക്ലാസുകൾ കുട്ടികളിലെ പഠ്യേതര അഭിരുചികൾ വളർത്താൻ ഏറെ സഹായിച്ചിട്ടുണ്ട്.
നേരിൽ കാണുമ്പോൾ ഞങ്ങളുടെ ചർച്ചകൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെക്കൂടാതെ നാട്ടുകാര്യങ്ങൾ- ഉത്സവം, ലൈബ്രറി, പാർക്ക്, ബാഡ്മിന്റൺ മുതലായവയിലേക്കൊക്കെ എത്തിചേരാറുണ്ട് – കഥയും പിന്നെ കാര്യവും . അധികം ദീർഘിപ്പിക്കുന്നില്ല. ആദരാഞ്ജലികൾ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive