കല്ലേറ്റുംകര : കല്ലേറ്റുംകര ഇൻഫൻറ് ജീസസ് ഇടവകയിലെ ഉണ്ണിശോയുടെയും, വിശുദ്ധ സെബസ്ത്യാനോസിറേൻറയും, വിശുദ്ധ കൊച്ചുത്രേസ്യായുടേയും തിരുനാളിന് തുടക്കം കുറിച്ച് കോട്ടപ്പുറം രൂപതാദ്ധ്യക്ഷൻ ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ കൊടി ഉയർത്തി വിശുദ്ധബലിയർപ്പിച്ചു സന്ദേശം നൽകി. കല്ലേറ്റുംകര ഇൻഫൻറ് ജീസസ് ദേവാലയ തിരുനാളിന് കൊടിയേറി.തിരുനാൾ ജനുവരി 26,27,28 തീയതികളിൽ.
ഇറ്റലിയിലെ പാദവായിൽ നിന്നും എത്തിയ വിശുദ്ധ അന്തോണീസിൻറ പൂജ്യ ശരീരത്തിൻറെ തിരുശേഷിപ്പ് ഫാദർ ജിതിൻ പുന്നശ്ശേരിയുടെ നേതൃത്വത്തിൽ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ -കറുകുറ്റി അസിസ്സി പ്രൊവിൻഷ്യൽ നിന്നും കൊണ്ടുവന്നു ദേവാലയത്തിൽ പ്രതിഷ്‌ഠിച്ചു.
338 വനിത പ്രസുദേന്തികളുടെ പ്രാർത്ഥന കൂട്ടായ്മയിൽ ഇടവക സമൂഹം ഒന്നുചേർന്ന് ആഘോഷിക്കുന്ന ഈ വർഷത്തെ തിരുനാളിന് ജനറൽ കൺവീനർ ജോബി മാത്യൂ തണ്ടിയേക്കൽ, ജോയിൻറ് കൺവീനർ ജോസ് കുഴിവേലി ജോസ് ചെമ്പൻ എന്നിവർ നേതൃത്വം നൽകി.
തിരുനാൾ സപ്ലിമെൻറിൻറയും ഇടവക ബുള്ളറ്റിൻ മാസികയുടെയും, സ്പെഷ്യൽ പതിപ്പിലേൻറയും പ്രകാശനകർമ്മം ചീഫ് എഡിറ്റർ പ്രിൻസി ജോസിനും, പബ്ലിസിറ്റി കൺവീനർ ദിവ്യ ഷിജോക്കും നൽകിക്കൊണ്ട് പിതാവ് നിർവഹിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

