സെപ്റ്റംബർ 27 ന് കലാമണ്ഡലം നിള ക്യാമ്പസ്സിൽ വച്ചുനടത്താൻ നിശ്ചയിച്ചിരുന്ന “ഒക്ടോബർ ഒമ്പത്” കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണ ദിനാചരണത്തിന്‍റെ ഭാഗമായുള്ള സെമിനാർ അവധി ദിവസമായ സെപ്റ്റംബർ 28 ലേയ്ക്ക് മാറ്റി നിശ്ചയിച്ചു

ഇരിങ്ങാലക്കുട : ഒക്ടോബർ ഒമ്പത് കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണ ദിനാചരണത്തിന്‍റെ ഭാഗമായി സെപ്റ്റംബർ 28ന് പകൽ 9.30 മുതൽ 1 വരെ കലാമണ്ഡലത്തിലെ നിളാ ക്യാമ്പസിൽ “കഥകളിസംഗീതത്തിൽ കലാമണ്ഡലം വഴികൾ” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കുന്നു. നബിദിനം അവധി സെപ്റ്റംബർ 27ൽനിന്ന് 28ലേയ്ക്ക് സർക്കാർ മാറ്റിയ സാഹചര്യത്തിലാണ് 27 ന് ഉദ്ദേശിച്ചിരുന്ന സെമിനാർ സംഘടകർ സെപ്റ്റംബർ 28ലേക്ക് മാറ്റിയിരിക്കുന്നത്.

കഥകളി സംഗീതരംഗത്ത് ഒരു കാലഘട്ടത്തിന്‍റെ ഭാവുകത്വം സൃഷ്ടിച്ച് , കഥകളിയാസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠനേടിയ ഗായകനാണ് കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ്. (1931 – 1988) ഈ ഗായകന്‍റെ സ്മരണയ്ക്ക് അര്‍ഘ്യം നല്‍കിക്കൊണ്ട്, കഴിഞ്ഞ 35 വര്‍ഷമായി ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്‍റെ സഹകരണത്തോടെ, അനുസ്മരണദിനാചരണക്കമ്മിറ്റി നടത്തിവരുന്ന ‘ ഒക്ടോബർ ഒമ്പത്’, ഈവര്‍ഷം കേരള കലാമണ്ഡലത്തിന്‍റെ കൂടി സംയുക്തസഹകരണത്തോടെ, മൂന്നുഘട്ടങ്ങളിലായി കൂടുതൽ വൈപുല്യത്തോടെ സംഘടിപ്പിക്കുന്നു. ആയതിന്‍റെ ആദ്യഘട്ടമായാണ് ഈ സെമിനാർ സംഘടിപ്പിക്കുന്നത്.

കഥകളി സംഗീതാചാര്യൻ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി തിരിതെളിയിച്ച് ആരംഭിക്കുന്ന സെമിനാറിൽ മനോജ് കൃഷ്ണ മോഡറേറ്ററാകും. കലാമണ്ഡലം മോഹനകൃഷ്ണൻ, കലാമണ്ഡലം ബാബു നമ്പൂതിരി, അത്തിപ്പറ്റ രവി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സംഗീത വിദ്യാർത്ഥികൾക്കും, ആസ്വാദകർക്കും ഇതിൽ പങ്കെടുക്കുവുന്നതാണ്.

പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നല്കുന്നതാണ്. താല്പര്യമുള്ളവർ 9445010171 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സെക്രട്ടറി രമേശൻ നമ്പീശൻ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page