ശ്രീ കൂടൽമാണിക്യം ക്ഷേത്രാത്സവത്തോടനുബന്ധിച്ച് ഇത്തവണ കഥകളി വഴിപാട്

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രാത്സവത്തോടനുബന്ധിച്ച് 7 ദിവസവും നടത്തുന്ന കഥകളിയിൽ ഇത്തവണ വഴിപാട് കഥകളികളുമുണ്ട്. ക്ഷേത്രങ്ങളിൽ നടത്തുന്ന കഥകളികൾക്ക് താഴെ പറയുന്ന തരത്തിലുള്ള ഫലശ്രുതികൾ ഉള്ളതുകൊണ്ട്, ഭക്തർ ആയത് വഴിപാടായി നടത്താറുണ്ട്.

സന്താന ഗോപാലം: സന്താനങ്ങൾ ഉണ്ടാകുവാനായി കിരാതം: സർവ്വ മംഗളങ്ങളും ഉണ്ടാകുവാനായി കുചേലവൃത്തം: ദാരിദ്ര്യം നീങ്ങുവാൻ സീതാ സ്വയംവരം: വിവാഹം നടക്കുവാനായി ശ്രീരാമ പട്ടാഭിഷേകം : സർവ്വ ഐശ്വര്യങ്ങൾക്കും പ്രസ്തുത കഥകളികൾ വഴിപാടായി ഉത്സവക്കാലത്ത് നടത്താവുന്നതാണ്.

പട്ടാഭിഷേകവും, സീതാ സ്വയംവരവും ഒഴിച്ചുള്ള കളികൾക്ക് 30000/- രൂപയും , സീതാ സ്വയംവരത്തിന് 40000 /- രൂപയുമാണ് വഴിപാട് തുക. വഴിപാടു ചെയ്യാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുവാൻ അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9961744222, 9961744111

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page