ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം വക കച്ചേരിവളപ്പിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട് കോടതിക്ക് മുന്നിലെ റെയിൻ ട്രീ ബുഡ്മാഴ്ച രാവിലെ 11 മണിയോടെ കാറ്റിലും മഴയിലും കടപുഴകി വീണു. കോടതിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മീതെയാണ് കൂറ്റൻ മരം പതിച്ചത് . അഭിഭാഷകരെത്തുൾപ്പടെ 4 കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിൽ ഒരു കാർ പൂർണ്ണമായും തകർന്നു. നിരവധി ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കോടതി കൂടിയ ഉടനെയാണ് അപകടം സംഭവിച്ചത്. ഉടനെ കോടതിനടപടികൾ നിറുത്തിവച്ചു. ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന ഉടൻ സംഭവസ്ഥലത്തെത്തി മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന പണികളാരംഭിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള കോടതി പൈതൃക കെട്ടിടത്തിന്റെ മുൻഭാഗത്തിനും മരച്ചില്ലകൾ വീണ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മാർച്ച് മാസം ഇരിങ്ങാലക്കുട നഗരസഭക്ക് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് കാണിച്ചു കത്ത് നൽകിയിരുന്നതായി അഭിഭാഷകർ പറയുന്നു. മെയ് ആദ്യവാരം , കച്ചേരിവളപ്പ് കൂടൽമാണിക്യം ദേവസ്വത്തിന്റെ ആയതിനാൽ അവരാണ് പ്രവർത്തി ചെയേണ്ടത് എന്ന് കാണിച്ചു നഗരസഭ മറുപടിയും നൽകിയിരുന്നു.
എന്നാൽ കോടതിയിൽ നിന്നും ഇത്തരം ഒരു ആവശ്യം ഉന്നയിച്ചു കത്ത് മാനേജിങ് കമ്മിറ്റി യോഗങ്ങളിൽ കിട്ടിയിട്ടില്ലെന്ന് ഭരണസമിതിഅംഗം അഡ്വ അജയ്കുമാർ പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട 2024 ജൂലായ് മാസത്തിൽ തന്നെ ഒരു മറുപടികൊടുത്തതായി ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പറഞ്ഞു. ദേവസ്വത്തിന് മരങ്ങൾ മുറിക്കാൻ സാങ്കേതിക തടങ്ങൾ ഉണ്ടെന്നും , കോടതി അവ മുറിച്ചുമാറ്റുന്നതിൽ എതിർപ്പില്ലെന്നുമായിരുന്നു മറുപടി.
കച്ചേരി വളപ്പിലെ കോടതിക്ക് മുന്നിൽ വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുന്നതിന്റെ CCTV ദൃശ്യം
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive