ഇരിങ്ങാലക്കുട : ” SAY NO to Drugs, Yes to Dance” എന്ന സന്ദേശം മുൻനിർത്തി, ഇരിങ്ങാലക്കൂട കാത്തലിക് സെൻ്ററിലെ എജെസ് ഡാൻസ് കൊറിയോഗ്രഫി സംഘടിപ്പിക്കുന്ന മെഗാ ഡാൻസ് ഷോ, AJANCE 2K25, മെയ് 23-ാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 6 മണി മുതൽ 9 മണി വരെ ഇരിങ്ങാലക്കുട സെന്റ്. തോമസ് കത്തീഡ്രൽ സീയോൺ ഹാളിൽ സംഘടിപ്പിക്കുന്നു.
ഡി ഫോർ ഡാൻസ് ഫെയിമിലൂടെയും ചലച്ചിത്ര നടനായിട്ടുമറിയപ്പെടുന്ന പ്രശസ്‌ത കൊറിയോഗ്രാഫറായ റംസാൻ മുഹമ്മദ് ഉദ്‌ഘാടനം നിർവഹിക്കും. പരിപാടിയിൽ കേരളത്തിലെ മുൻനിര കൊറിയോഗ്രാഫർമാർ തയ്യാറാക്കിയ വിസ്‌മയകരമായ പെർഫോർമൻസുകൾ അവതരിപ്പിക്കപ്പെടും. പ്രവേശനം സൗജന്യമായിരിക്കും.
AI’S ഡാൻസ് കൊറിയോഗ്രഫിയുടെ ഫൗണ്ടറും ഡയറക്‌ടറുമായ എയ്ബൈൽ ജോൺ ജോബി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയും, കലാരംഗത്ത് ചിരപ്രതിഷ്ഠ നേടിയിരുന്ന അന്തരിച്ച ജോണലിൻ്റെ പേരക്കുട്ടിയുമാണ്.
എയ്ബൽ ജോൺ ജോബി, സ്വപ്ന ജോസ്, സ്റ്റാൻലി പി ആർ, ജോബി ജോണൽ, സിമ്മി നിക്സൺ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive