ഇരിങ്ങാലക്കുട : നാലമ്പല ദർശനം ആരംഭിക്കുവാൻ ആഴ്ചകൾ മാത്രമുള്ളപ്പോൾ നാലമ്പലത്തിലെ ഒരു പ്രധാന ക്ഷേത്രമായ പൂമംഗലം പഞ്ചായത്തിലെ പായമ്മൽ ശ്രീ ശത്രുഘ്ന ക്ഷേത്രത്തിലേക്ക് പോകുന്ന റോഡ് നാലമ്പല ദർശനത്തിനെത്തുന്ന ഭക്തരുടെ വാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാൻ വൺവേ ആക്കുകയാണ് പതിവ്.ഇത് പൂമംഗലം പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലം നിർമ്മിക്കുന്നതിനിടയിൽ കോൺക്രീറ്റിംഗിലെ അപാകതയും ഉദ്യോഗസ്ഥരുടേയും കോൺട്രാക്ടറുടേയും കെടുകാര്യസ്ഥതയും കൊണ്ട് അഴിമതിയിൽ മുങ്ങിക്കളിച്ച നിർമ്മാണ പ്രവർത്തനം നിർത്തി വെച്ചിരിക്കുകയാണ്.
ബദൽ റോഡ് നിർമ്മാണം മഴക്കാലത്ത് മുങ്ങി പോകുന്ന അവസ്ഥയിലാണ് മാത്രമല്ല ഭക്തർക്ക് അപകട ഭീഷണിയുമാണ് ഇവിടം സംസ്ഥാന തലത്തിലുള്ള ഉന്നത ഉദ്യോഗ സംഘം സ്ഥലം സന്ദർശിച്ച് ബദൽ റോഡ് ശാസ്ത്രീയമായി ഉടൻ നിർമ്മിക്കേണ്ടതാണ്, ആയിരക്കണക്കിന് ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് സുരക്ഷിതമായി കടന്നുപോകുവാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ ജില്ല ജന. സെക്രട്ടറി കെ പി ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്, ജന. സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ബിജെപി പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കോലാന്ത്ര, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബിജോയ് കളരിക്കൽ, പ്രഭാത് വെള്ളാപ്പിള്ളി, ശ്രീജിത്ത് മണ്ണായിൽ, നിഷ പ്രനീഷ്എന്നിവർ സ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive