കാവ്യശിഖ സച്ചിദാനന്ദം സർഗ്ഗസംഗമം ഇരിങ്ങാലക്കുടയിൽ നടന്നു

ഇരിങ്ങാലക്കുട : കൊച്ചനിയൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ബാലൻ മാസ്റ്റർ മെമ്മോറിയൽ ഹാളിൽ പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സച്ചിദാനന്ദം സർഗ്ഗസംഗമം സംഘടിപ്പിച്ചു.

അറുപതാണ്ടുകൾ താണ്ടിയ കാവ്യസപര്യക്ക് ആദരവായി കവി സച്ചിദാനന്ദന്റെ കവിതകളുടെ സമഗ്രപഠനം നടത്തുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കവിതകളുടെ ലാപനം,പ്രബന്ധാവതരണങ്ങൾ,ആസ്വാദനക്കുറിപ്പുകളുടെ അവതരണങ്ങൾ എന്നിവ നടന്നു.

ഡോ. കെ.പി ജോർജ്ജ് പ്രബന്ധാവതരണത്തോടെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സച്ചിദാനന്ദന്റെ കാവ്യപ്രചോദനങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ഡയറ്റ് അദ്ധ്യാപകൻ സനോജ് രാഘവൻ സംസാരിച്ചു.

കൃഷ്ണകുമാർ മാപ്രാണം രതി കല്ലട, പൗർണ്ണമി വിനോദ്, രഹ്ന സുൽത്താൻ, റെജില ഷെറിൻ എന്നിവർ ആസ്വാദനക്കുറിപ്പുകൾ അവതരിപ്പിച്ചു. കൃഷ്ണൻ സൗപർണ്ണിക,രചന, രേഖ സി.ജി, ഇരിങ്ങാലക്കുട ബാബുരാജ്, രാധാകൃഷ്ണൻ വെട്ടത്ത്, മഹേഷ് ഇരിഞ്ഞാലക്കുട, രാജു വിജയൻ എന്നിവർ കാവ്യാലാപനം നടത്തി.

ചടങ്ങിന് വൽസലബാബു അദ്ധ്യക്ഷത വഹിക്കുകയും റെജില ഷെറിൻ സ്വാഗതവും മുരളി നടക്കൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page