ഇരിങ്ങാലക്കുട : കെ.പി.എസ്.ടി.എ അക്കാദമിക്ക് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ വിദ്യാർത്ഥികൾക്കായി ഇരിങ്ങാലക്കുട സെൻ്റ് മേരീസ് എച്ച്.എസ്.എസ് ൽ വെച്ച് സ്വദേശ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ സബ്ബ് ജില്ലാ പ്രസിഡൻ്റ് മെൽവിൻ ഡേവിസ് അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം എം.ജെ. ഷാജി പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. ഭാരവാഹികളായ ബി. ബിജു. കെ.വി സുശീൽ, പ്രവീൺ കുമാർ കെ, എൻ.പി രജനി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
മത്സരവിജയികൾ: എൽ.പി വിഭാഗം ഒന്നാം സ്ഥാനം ഇ.എസ് ശ്രീനന്ദ. എൽ.എഫ് .എൽ .പി എസ് ഇരിങ്ങാലക്കുട. രണ്ടാം സ്ഥാനം കെ. ആർ ഹരികൃഷ്ണ മഹാത്മാ യു.പി.എസ്. പൊറത്തിശ്ശേരി
യു.പി.വിഭാഗം സി.വി. വൈഗ . എൽ എഫ്. സി. എൽ.പി ഇരിങ്ങാലക്കുട, രണ്ടാം സ്ഥാനം ഹരിനന്ദ് ബിജു. ജി.വി.എച്ച്.എസ്.എസ് നന്ദിക്കര
ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം ഐഷ നവാർ എൽ .എഫ് .സി . എച്ച്.എസ് ഇരിങ്ങാലക്കുട .
രണ്ടാം സ്ഥാനം എ .അഭിരാം നാഷണൽ എച്ച്.സ്. എസ് ഇരിങ്ങാലക്കുട .
എച്ച് എസ്. എസ് വിഭാഗം ഒന്നാം സ്ഥാനം പ്രഭാവതി ഉണ്ണി നാഷണൽ എച്ച് .എസ് . എസ്. ഇരിങ്ങാലക്കുട .
രണ്ടാം സ്ഥാനം എ .എ . ലക്ഷ്മിദയ ഗവ. ഗേൾസ് എച്ച്. എസ്. എസ് ഇരിങ്ങാലക്കുട.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com